കെ.കേളപ്പൻ

'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർവ്വോദയ നേതാവ്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഈ സമുന്നത നേതാവ് മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രാതഃസ്മരണീയൻ. മലബാറിലെ തീണ്ടൽ ജാതിക്കാരുടെ പ്രധാന പ്രശ്നങ്ങളായ സ്കൂൾ പ്രവേശനം, പൊതുവഴികളിലൂടെയുള്ള സഞ്ചാരം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടിയിട്ടുണ്ട്. കോഴിക്കോട്ട് നിന്നും പയ്യന്നൂർ വരെ 1930-ൽ നടത്തിയ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകി. ഗുരുവായൂർ സത്യാഗ്രഹം നടത്തി. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചു. ഗാന്ധിയൻ ആദർശങ്ങളെ ജീവിതത്തിൽ പകർത്തിയ ഈ മഹാൻ പത്മശ്രീ ബഹുമതി നിരസിച്ചു.

PSC ചോദ്യങ്ങൾ

1. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ് - കെ.കേളപ്പൻ

2. ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് - കെ.കേളപ്പൻ

3. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.കേളപ്പൻ

4. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ

5. കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ.കേളപ്പൻ

6. കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര അംഗങ്ങളുണ്ടായിരുന്നു - 32

7. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ

8. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - കെ.കേളപ്പൻ

9. പത്മശ്രീ നിരസിച്ച മലയാളി - കെ.കേളപ്പൻ

10. കെ.കേളപ്പൻ ഏത് പത്രത്തിന്റെ മുഖ്യ പത്രാധിപനായിരുന്നു - മാതൃഭൂമി

11. തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച നേതാവ് - കെ.കേളപ്പൻ

12. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ എന്നഭിപ്രായപ്പെട്ടത് - കെ.കേളപ്പൻ

13. കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടതെന്ന് - 1990 ഓഗസ്റ്റ് 24

14. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ച നേതാവ് - കെ.കേളപ്പൻ

15. "കേളപ്പൻ എന്ന മഹാനുഭാവൻ" എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? - പ്രൊഫ. സി.കെ.മൂസ്സത്