അയ്യങ്കാളി
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. കേരളത്തിലെ പുലയമഹാജന സഭയുടെ സ്ഥാപകനായി അറിയപ്പെടുന്നു. ഹരിജനങ്ങൾക്ക് പൊതുനിരത്തുകളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സഞ്ചാരസ്വാതന്ത്ര്യപ്രക്ഷോഭം നടത്തി. അയ്യങ്കാളിയുടെ 'പുലയ വണ്ടി' (വില്ലുവണ്ടി സമരം) സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണതിരുവിതാംകൂറിലെ പല ഭാഗത്തും സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത്. 1907-ൽ അയ്യൻകാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി. കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിനു നേതൃത്വം നൽകി. താണജാതിക്കാരുടെ മക്കൾക്ക് സ്കൂൾപ്രവേശനം അനുവദിക്കുക, പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് അയ്യങ്കാളി സമരം പ്രഖ്യാപിച്ചത്. തുടർന്ന്, 1914-ൽ ഹരിജനങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം നേടിക്കൊടുത്തു. അയിത്തവിഭാഗത്തിന്റെ നേതാവെന്ന നിലയിൽ 1911-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 28 കൊല്ലം പ്രജാസഭാംഗമായിരുന്നു. ഈ കാലയളവ് ഹരിജനങ്ങളുടെ അവശതകൾ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചു. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു നയിച്ച നിയമനിർമ്മാണ നടപടികളുടെ പിന്നിൽ അയ്യൻകാളിയുടെ സ്വാധീനമുണ്ടായിരുന്നു. 1937ൽ വെങ്ങാനൂരിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ മഹാത്മാഗാന്ധി അയ്യങ്കാളിയെ 'പുലയരാജാവ്' എന്നു വിശേഷിപ്പിച്ചു. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രസ്ഥാനമാണ് അയ്യങ്കാളിക്കു വഴികാട്ടിയായത്. 1941 ജൂൺ 18ന് അന്തരിച്ചു.
PSC ചോദ്യങ്ങൾ
1. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ് - അയ്യങ്കാളി
2. 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കു'മെന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്)
3. പുലയരുടെ രാജാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് - ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)
4. ജാതി തിരിച്ചറിയാനായി അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി - അയ്യങ്കാളി
5. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു - 25 വർഷം
6. 1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് - അയ്യങ്കാളി
7. 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലഹള'യ്ക്കു പരിഹാരം കണ്ടെത്തിയാതാര് - അയ്യങ്കാളി
8. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ - വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
9. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ - പെരിനാട് (കൊല്ലം ജില്ല)
10. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്‌ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി (1980)
11. 'അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര് - അയ്യങ്കാളി
12. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏതു ജില്ലയിലാണ് - തിരുവനന്തപുരം
13. അയ്യങ്കാളി ജനിച്ചത് ഏതു ഗ്രാമത്തിലാണ് - വെങ്ങാനൂർ
14. സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലു വണ്ടി സമരം നടത്തിയത് ഏത് വർഷമാണ് - 1893
15. അയ്യങ്കാളി ജനിച്ചത് ഏത് വർഷമാണ് - 1863
16. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ഏതാണ് - സാധുജന പരിപാലന സംഘം
17. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ഏത് വർഷത്തിലാണ് - 1907
18. വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിൻറെ ഭാഗമായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി സമരം അറിയപ്പെടുന്നതെങ്ങനെ - തൊണ്ണൂറാമാണ്ട് ലഹള
19. വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചത് ഏത് വർഷമാണ് - 1905
20. ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളി നാമനിർദേശം ചെയ്യപ്പെട്ട വർഷം - 1911
21. പിന്നാക്ക ജാതിയിൽ പെട്ട സ്ത്രീകൾ ജാതി ചിഹ്നത്തിന്റെ അടയാളമായി കല്ലുകൊണ്ടുള്ള ആഭരണങ്ങൾ അണിയണമെന്നുള്ള സാമൂഹിക തിന്മയ്‌ക്കെതിരെ അയ്യങ്കാളി നടത്തിയ കല്ലുമാല സമരം ............ സമരമെന്നും അറിയപ്പെടുന്നു - പെരിനാട് ലഹള
22. ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദർശനത്തിലാണ് വെങ്ങാനൂരിൽ വെച്ച് അയ്യങ്കാളിയെ സന്ദർശിച്ചത് - അഞ്ച് (1937-ൽ)
23. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ - അയ്യങ്കാളി
24. അയ്യങ്കാളി അന്തരിച്ച വർഷം - 1941
25. സാധുജന പരിപാലന സംഘം സ്ഥാപിക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - എസ്.എൻ.ഡി.പി യോഗം
26. ഹരിജനങ്ങളുടെ പ്രമുഖ നേതാവായ ഇദ്ദേഹത്തെ ഗാന്ധിജി 'പുലയരാജ' എന്ന് വിളിക്കുകയുണ്ടായി. ആരാണിദ്ദേഹം? - അയ്യങ്കാളി
27. അയ്യങ്കാളിക്ക് പ്രചോദനം നൽകിയത് ആരുടെ പ്രവർത്തനങ്ങളാണ്? - ശ്രീ നാരായണ ഗുരുവിന്റെ
28. സാധുജനപരിപാലനയോഗത്തിന്റെ പ്രഥമോദ്ദ്യേശം എന്തായിരുന്നു? - വിദ്യാലയ പ്രവേശനം നേടുക
29. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആസ്ഥാനം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തിരിക്കുന്നു - അയ്യങ്കാളി
30. തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യത്തെ അധഃസ്ഥിത സമുദായാംഗം - അയ്യൻകാളി
31. ഏത് നവോത്ഥാന നായകന്റെ പ്രതിമയാണ് തിരുവനന്തപുരത്ത് കവടിയാറിൽ സ്ഥാപിച്ചിരിക്കുന്നത് - അയ്യൻകാളി
32. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ - ചിത്രകൂടം (വെങ്ങാനൂർ)
33. ആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്നത് - അയ്യൻകാളി
34. 'ആളിക്കത്തിയ തീപ്പൊരി' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് - അയ്യങ്കാളി
35. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി അറിയപ്പെടുന്ന വ്യക്തി - അയ്യങ്കാളി
36. ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ - അയ്യങ്കാളി
37. പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കുവേണ്ടി അയ്യൻകാളി കുടിപള്ളികൂടം സ്ഥാപിച്ചതെവിടെ - വെങ്ങാനൂർ (1905)
38. അയ്യൻകാളി "സമുദായ കോടതി" സ്ഥാപിച്ചതെവിടെ - വെങ്ങാനൂർ
39. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ SC വിഭാഗത്തിൽപെട്ടയാൾ - അയ്യങ്കാളി
40. അയ്യൻകാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായതെന്ന് - 1911 ഡിസംബർ 5
41. ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ നവോത്ഥാന നായകൻ - അയ്യങ്കാളി
42. 1912-ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത് - അയ്യങ്കാളി
43. അയ്യങ്കാളിയെ ആകർഷിച്ച ബ്രഹ്മനിഷ്ഠാ വിദ്യാമഠത്തിന്റെ സ്ഥാപകൻ - സദാനന്ദസ്വാമി
44. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചതാരെ - അയ്യങ്കാളി
45. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര് - ഇ.കെ.നായനാർ
46. 'കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവ്' അയ്യങ്കാളിയാണെന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ - പി.സനൽമോഹൻ
47. 'കേരളം സ്പാർട്ടക്കസ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് - അയ്യങ്കാളി
48. സാധുജനപരിപാലനയോഗത്തിന്റെ പുതിയ പേര് - 1938-ൽ പുലയമഹാസഭ എന്നാക്കി
49. സാധുജനപരിപാലനയോഗത്തിന്റെ മുഖപത്രം - സാധുജനപരിപാലിനി (1913)
50. സാധുജനപരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ചതെവിടെ - ചങ്ങനാശ്ശേരി (സുദർശന പ്രസ്)
51. സാധുജനപരിപാലിനിയുടെ മുഖ്യപത്രധിപർ - ചെമ്പംതറ കാളിച്ചോതി കറുപ്പൻ
52. ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം - സാധുജനപരിപാലിനി
53. തിരുവിതാംകൂറിലെ പുലയരുടെ ആദ്യ മഹാസമ്മേളനം - കൊല്ലം സമ്മേളനം (1915)
54. അയ്യങ്കാളിയുടെ പരിശ്രമത്തിനൊടുവിൽ 1914-ൽ പിന്നാക്ക ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ അനുവാദം നൽകിയ രാജാവ് - ശ്രീമൂലം തിരുനാൾ
55. അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത് - പാഞ്ചജന്യം
56. "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പ്രഖ്യാപിച്ചത് - അയ്യൻകാളി
57. തിരുവനന്തപുരത്തുള്ള അയ്യൻകാളി പ്രതിമയുടെ ശില്പി - ഇസ്ര ഡേവിഡ്
58. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് അയ്യൻകാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് - 2002 ഓഗസ്റ്റ് 12
59. അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധിതി ആരംഭിച്ചതെന്ന് - 2010
60. കേരളം പട്ടികജാതി വികസന വകുപ്പിന്റെ ആസ്ഥാനം - അയ്യൻകാളി ഭവൻ (തിരുവനന്തപുരം)
61. 2019-ൽ കേരള സർക്കാർ 'അയ്യൻകാളി'യുടെ പേരിൽ നാമകരണം ചെയ്ത ഹാൾ - വി.ജെ.ടി ഹാൾ (തിരുവനന്തപുരം)
62. പട്ടികജാതിയിലുൾപ്പെട്ട നവോത്ഥാന നായകരുടെ സ്മരണ നിലനിർത്താൻ സ്ഥാപിച്ച സ്മാരക മന്ദിരമായ അയ്യൻകാളി - വള്ളോൻ - ചാഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത് - മരട് (എറണാകുളം)
63. അയ്യൻകാളിയുടെ ശ്രമഫലമായി തിരുവനന്തപുരത്ത് പിന്നാക്കക്കാർക്കുവേണ്ടി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ച് പഠിച്ച മുൻ ഇന്ത്യൻ രാഷ്‌ട്രപതി - കെ.ആർ.നാരായണൻ
64. 'അയ്യൻകാളി ചെയർ' ആരംഭിച്ച യൂണിവേഴ്സിറ്റി - കേന്ദ്ര യൂണിവേഴ്സിറ്റി (കാസർഗോഡ്)
65. 'അയ്യൻകാളി: എ ദളിത് ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടസ്ററ്" എന്ന കൃതിയുടെ കർത്താവ് - എം.നിസാർ & മീന കന്തസ്വാമി
66. "അയ്യൻകാളി: അധഃസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് - ടി.എച്ച്.പി. ചെന്താരശ്ശേരി
0 Comments