എ കെ ഗോപാലൻ (എ കെ ജി)

എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ അഥവാ എ.കെ.ഗോപാലൻ കണ്ണൂരിലെ ചിറയ്ക്കൽ താലൂക്കിൽ ജനിച്ചു. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അനിഷേധ്യനേതാവും പാർലമെന്റേറിയനുമായിരുന്നു ഇദ്ദേഹം. ഏഴുവർഷം അദ്ധ്യാപകനായി ജോലിനോക്കിയ എ.കെ.ജി 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായി. പിന്നീട് ജോലിരാജിവെച്ച് 1930ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവപങ്കാളിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന എ.കെ.ജി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി. മലബാറിൽ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് എ.കെ.ജി യാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ സമുന്നതനേതാവായി. പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വർഷം ജയിൽവാസം അനുഷ്ഠിച്ചു. 1942ൽ  വെല്ലൂരിൽവെച്ച് ജയിൽചാടിയ അദ്ദേഹത്തിന് 5 വർഷം ഒളിവിൽ കഴിയേണ്ടി വന്നു. 1952 മുതൽ 1977-ൽ മരിക്കുന്നതുവരെ എ.കെ.ജി പാർലമെന്റ് അംഗമായിരുന്നു. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിതകഥ' വളരെ പ്രശസ്തമാണ്.

PSC ചോദ്യങ്ങൾ

1. 1936-ലെ പട്ടിണി ജാഥക്ക് നേതൃത്വം കൊടുത്തത് ആരാണ് - എ.കെ.ഗോപാലൻ

2. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് - എ.കെ.ഗോപാലൻ

3. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽനിന്ന് ജാഥ നയിച്ചെത്തിയ എ.കെ.ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് - ആലുവ

4. 1936-ൽ കണ്ണൂരിൽനിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് - എ.കെ.ഗോപാലൻ

5. എ.കെ.ഗോപാലന്റെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം - കണ്ണൂർ

6. എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽനിന്ന് കാൽനടയായി ചെന്നൈയിലെത്തിയത് - 32

7. എ.കെ.ജി.യുടെ ആത്മകഥ - എന്റെ ജീവിതകഥ

8. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് - എ.കെ.ഗോപാലൻ

9. ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ് - എ.കെ.ഗോപാലൻ

10. 'ഗുരുവായൂർ സത്യാഗ്രഹ'ത്തിന്റെ വോളന്റിയർ ക്യാപ്റ്റനായിരുന്നത് - എ.കെ.ഗോപാലൻ

11. ഷാജി എൻ കരുൺ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കനൽവഴികൾ എന്ന സിനിമ ആരുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് - എ.കെ.ഗോപാലൻ

12. സി.പി.എം കേരളഘടകത്തിന്റെ ആസ്ഥാനത്തിന്‌ ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത് - എകെജി

13. 1952 മുതല്‍ 1977-ല്‍ മരിക്കും വരെ തുടർച്ചയായി 25 വർഷം ലോക്‌സഭാംഗമായിരുന്ന കേരളീയന്‍ - എകെജി

14. സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തിന് ആരുടെ ഓർമ്മയ്ക്കായി പേരിട്ടിരിക്കുന്നു - എ കെ ജി

15. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ് - എ കെ ജി

16. പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ട നേതാവ്‌ - എ.കെ.ഗോപാലൻ