യക്ഷഗാനം (Yakshaganam)
കാസർകോട് ജില്ലയിൽ തെക്കൻ കർണാടകയോട് ചേർന്നുനിൽക്കുന്ന ചില ഗ്രാമങ്ങളിലാണ് യക്ഷഗാനം കാണപ്പെടുന്നത്. കർണാടകക്കാരുടെ ക്ഷേത്രകലയായ യക്ഷഗാനം പക്ഷേ, ഈ ഗ്രാമങ്ങളിൽ ജനകീയ കലാരൂപമാണ്. 'ബയലാട്ടം' എന്നാണിവിടെ യക്ഷഗാനം അറിയപ്പെടുന്നത്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെ അവലംബമാക്കി സംഭാഷണ രൂപത്തിൽ അവതരിപ്പിക്കുന്ന കലയാണ് യക്ഷഗാനം. സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാലും കഥകളിയുമായി സാമ്യമുള്ളതിനാലും 'സംസാരിക്കുന്ന കഥകളിയെന്നും' ഈ കലാരൂപം അറിയപ്പെടുന്നു. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. വേഷഭൂഷാദികൾ ഇല്ലാതെ വാചികാഭിനയത്തിന് പ്രാമുഖ്യമുള്ള യക്ഷഗാനം താളമദ്ദളമെന്നറിയപ്പെടുന്നു. തുറസ്സായ വയലുകളിൽ ഗ്രാമീണരുടെ മുൻപിൽ അവതരിപ്പിക്കുന്നതാണ് ബയലാട്ടം. ഭഗവതാര, ദശാവതാര എന്നീ പേരുകളിലും യക്ഷഗാനം അറിയപ്പെടുന്നു. കന്നഡ ഭാഷയിലാണ് യക്ഷഗാനം അവതരിപ്പിക്കുക. കേരളത്തിലെ കഥകളി എന്നതുപോലെയാണ് കർണാടകയിൽ യക്ഷഗാനത്തിന്റെ സ്ഥാനം.
PSC ചോദ്യങ്ങൾ
1. കേരളത്തിലെ ഏതു ജില്ലയിൽ പ്രചാരത്തിലുള്ള നാടൻകലാരൂപമാണ് യക്ഷഗാനം - കാസർഗോഡ്
2. യക്ഷഗാനത്തിന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് - കർണാടക
3. ശിവരാമ കാരന്ത് ഏതു കലാരൂപത്തിന്റെ വളർച്ചയ്ക്കാണ് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ളത് - യക്ഷഗാനം
4. 'ബയലാട്ടം' എന്നു പേരുള്ള കലാരൂപം - യക്ഷഗാനം
5. സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാൽ 'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്ന കല - യക്ഷഗാനം
6. യക്ഷഗാനത്തിലെ പ്രധാന വാദ്യോപകരണങ്ങൾ - ചെണ്ട, മദ്ദളം, ഇലത്താളം
7. രാമായണം, മഹാഭാരതം എന്നീ കൃതികളെ അവലംബമാക്കി അവതരിപ്പിക്കുന്ന കലയാണ് - യക്ഷഗാനം
8. യക്ഷഗാനത്തിന്റെ പിതാവ് - പാർത്ഥി സുബ്ബൻ
9. യക്ഷഗാനത്തെ പ്രചാരത്തിൽ കൊണ്ടുവന്ന കവി - ശിവരാമ കാരന്ത്
10. യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ് - കർണാടക
0 Comments