കേരളത്തിലെ ദൃശ്യ കലാരൂപങ്ങൾ
ചരിത്രാതീത കാലം മുതൽക്കേയുള്ള കലയുടെ ചരിത്രം പറയാനാവുന്ന നാടാണ് കേരളം. കേരളത്തിലെ ശാസ്ത്രീയ കലകൾ ഉദയം കൊണ്ടതും വളർന്നതും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ്. ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയുടെ നിർവ്വഹണത്തിന് കലാരൂപങ്ങൾ അനിവാര്യമായിരുന്നു. ദർശനത്തിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കലകളാണ് ദൃശ്യകലകൾ. ചിത്രകല, ശിൽപകല, കരകൗശല വിദ്യ, വാസ്തു വിദ്യ എന്നിവ ദൃശ്യകലകൾക്ക് ഉദാഹരണങ്ങളാണ്.
1. ചിത്രകല
കളമെഴുത്തുപോലുള്ള അനുഷ്ഠാന കലകളിലെ ചിത്രങ്ങൾ മുതൽ ആധുനിക ചിത്രകലാ സമ്പ്രദായങ്ങൾ വരെ നീളുന്ന ചിത്രകലാ പാരമ്പര്യം കേരളത്തിനുണ്ട്. ഗുഹാ ചിത്രങ്ങൾ, ചുവർ ചിത്രകല, കളമെഴുത്ത്, കോലെഴുത്ത്, മുഖത്തെഴുത്ത്, മുഖാവരണങ്ങൾ എന്നിങ്ങനെ ചിത്രകലയെ പലരീതിയിൽ തിരിക്കാം.
2. ശില്പകല
കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവകൊണ്ട് വാർത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്പങ്ങൾ.
3. കരകൗശല വിദ്യ
കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൗശലം എന്ന് വിളിക്കുന്നത്. ഇവ മിക്കവാറും കുടിൽ വ്യവസായങ്ങളായിരിക്കും. ചെറിയ മൺപാത്രങ്ങൾ മുതൽ പതിനായിരങ്ങൾ വിലമതിക്കുന്ന പരവതാനികൾ വരെ കരകൗശല വിദ്യകൊണ്ട് ഉത്പാദിപ്പിക്കുന്നുണ്ട്. യന്ത്രങ്ങളുടെ ഉപയോഗം വളരെ പരിമിതമായിരിക്കും. മിക്കവാറും കൈകൊണ്ടുണ്ടാക്കുന്ന, വ്യത്യസ്തമായ ഉല്പന്നങ്ങളായിരിക്കും ഇവ.
4. വാസ്തു വിദ്യ
കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമ്മിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചാണ് വാസ്തു വിദ്യ തയ്യാറാക്കുന്നത്.
0 Comments