രാമനാട്ടം (Ramanattam)

കൃഷ്ണനാട്ടക്കാരെ തന്റെ കൊട്ടാരത്തിലേക്കയയ്ക്കാൻ വിസമ്മതിച്ച മാനദേവൻ സാമൂതിരിയോടുള്ള വാശി കാരണം കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപമാണ് രാമനാട്ടം എന്നൊരു കഥയുണ്ട്. കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെടുത്തി തിരിച്ചും ഈ കഥ പറയാറുണ്ട്. ഈ കലാരൂപത്തെയാണ് കഥകളിയുടെ ആദ്യരൂപമായി കണക്കാക്കുന്നത്. രാമകഥ പറയുന്ന രാമനാട്ടവും എട്ടുദിവസം കൊണ്ടാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്. മലയാളവും സംസ്കൃതവും ഇടകലർന്ന മണിപ്രവാളഭാഷയിലായിരുന്നു ഈ കലാരൂപത്തിന്റെ അവതരണം. അഭിനയത്തിൽ കൂടിയാട്ടത്തോടായിരുന്നു രാമനാട്ടത്തിന് സാമ്യം. അതോടൊപ്പം കൂത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയും ചില അംശങ്ങളുണ്ട്. എന്നാൽ, ചുവടുവയ്‌പ്, വേഷവിധാനം തുടങ്ങിയവ നാടൻകലകളായ തിറ, തെയ്യം, മുടിയേറ്റ്, പടയണി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രീയശൈലിയേക്കാൾ ഗ്രാമീണശൈലിയാണ് ഇതിൽ മുന്നിട്ടുനിന്നത്.

PSC ചോദ്യങ്ങൾ

1. ഏതു കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് - രാമനാട്ടം 

2. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ 

3. കൃഷ്ണനാട്ടത്തിന് ബദലായി പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപംകൊടുത്ത കലാരൂപം - രാമനാട്ടം 

4. രാമനാട്ടത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ക്ലാസ്സിക്കൽ കലാരൂപം - കഥകളി 

5. രാമനാട്ടത്തിന്റെ കർത്താവായ ബാലവീര കേരളവർമ്മ അറിയപ്പെടുന്നത് ഏത് പേരിൽ - കൊട്ടാരക്കരത്തമ്പുരാൻ

6. കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത് - രാമനാട്ടം