കേരള നടനം (Kerala Natanam)

കഥകളിയിലെ അഭിനയസങ്കേതങ്ങളും കേരളീയ നാടോടി നൃത്തങ്ങളിലെയും ഭരതനാട്യത്തിലെയും നൃത്തസങ്കേതങ്ങളും സംയോജിപ്പിച്ച് ഗുരുഗോപിനാഥ് (1908-87) രൂപം നൽകിയ കലാരൂപമാണ് കേരളനടനം അഥവാ കേരളനൃത്തം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അഭ്യസിക്കാവുന്ന സർഗാത്മക നൃത്തരൂപമാണിത്. ഇതര നൃത്തരൂപങ്ങളിൽ നിന്നു വ്യത്യസ്‌തമായ വേഷവിധാനമാണ് കേരളനടനത്തിലുള്ളത്. കഥകളിയിലെപ്പോലെ നാടകീയമായ കഥാഭിനയത്തിന് കേരളനടനത്തിൽ പ്രാധാന്യമുണ്ട്. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ കേരളനടനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഏകാംഗനൃത്തം, സംഘനൃത്തം, ബാലെ, യുഗ്മനൃത്തം, നാടകനടനം എന്നിങ്ങനെ അഞ്ച് പ്രധാന രീതിയിൽ കേരള നടനം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് അദ്ദേഹം വിശ്വകലാകേന്ദ്രം സ്ഥാപിച്ചു. 

കേരളനടനത്തിലെ പ്രശസ്തർ 

■ ഗുരു ഗോപിനാഥ്

■ ഗുരു ഗോപാലകൃഷ്‌ണൻ 

■ കേശവദാസ് 

■ ഗുരുചന്ദ്രശേഖർ 

■ പ്രൊഫ. ശങ്കരൻ കുട്ടി

PSC ചോദ്യങ്ങൾ

1. കഥകളിയെ അടിസ്ഥാനമാക്കി ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ ശാസ്ത്രീയ നൃത്തരൂപം - കേരള നടനം 

2. കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ കഥകളി നടനം എന്ന നൃത്തരൂപം അറിയപ്പെടുന്നത്  - കേരള നടനം 

3. കേരള നടനത്തിന്റെ ഉപജ്ഞാതാവ് - ഗുരു ഗോപിനാഥ് 

4. ഗുരു ഗോപിനാഥിന്റെ യഥാർത്ഥ പേര് - കലാമണ്ഡലം ഗോവിന്ദപിള്ള 

5. ഗുരുഗോപിനാഥ് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് - തിരുവനന്തപുരത്ത്

6. ഗുരുഗോപിനാഥ് നടനഗ്രന്ഥം സ്ഥിതിചെയ്യുന്നത് - വട്ടിയൂർക്കാവ്