ഗദ്ദിക

വയനാട്ടിലെ ഗോത്രവിഭാഗമായ 'അടിയോരുടെ' അനുഷ്ഠാന രൂപമാണ് ഗദ്ദിക. തിരുനെല്ലി, അച്ചകുന്ന്, കപ്പത്തോട്, പയ്യാമ്പള്ളി, തൃശ്ശിലേരി എന്നിവയാണ് ഇവരുടെ ഗ്രാമങ്ങൾ. തുടി കൊട്ടിപ്പാടിയും പച്ചമരുന്നുകൾ പ്രയോഗിച്ചും രോഗനിവാരണത്തിനുവേണ്ടി നടത്തിവരുന്ന അനുഷ്ഠാനരൂപമാണ് ഗദ്ദിക. രോഗങ്ങളും ദുരിതങ്ങളും അകറ്റാനും ബാധകൾ അകറ്റാനും അടിയോർ നടത്തുന്ന മന്ത്രവാദ ചടങ്ങാണ് അനുഷ്ഠാനം. പ്രധാന കർമിയായ ഗദ്ദികകാരന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുക. ഗദ്ദികകാരൻ (പരികർമി) ദൈവത്തിന്റെ പ്രതിപുരുഷനായാണ് കണക്കാക്കപ്പെടുന്നത്. ദൈവത്തോട് പറയുന്നതുപോലെ തങ്ങളുടെ ആവലാതികളും വേവലാതികളും ഇദ്ദേഹത്തോടാണ് അടിയോർ പറയുക. ഗദ്ദികക്കാരൻ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുകയും അരുളപ്പാടുകൾ നടത്തുകയും ചെയ്യുന്നു. ഗദ്ദികയ്ക്കായി പ്രത്യേകം പാട്ടുകളുണ്ട്. ചുവാനി, സിദ്ധപ്പൻ, മലക്കാരി തുടങ്ങിയ ദൈവങ്ങളെ വാഴ്ത്തുന്നതാണ് ഇത്തരം പാട്ടുകൾ. പാട്ടുപാടുന്നതിനിടയിൽ ഗദ്ദികക്കാരൻ ഉറഞ്ഞുതുള്ളുന്നു.

PSC ചോദ്യങ്ങൾ 

1. വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ ചടങ്ങ് - ഗദ്ദിക 

2. ഗദ്ദിക എന്നാൽ - ഒഴിപ്പിക്കുക 

3. പ്രശസ്ത ഗദ്ദിക കലാകാരൻ - പി.കെ.കാളൻ