കേരളത്തിലെ കായിക വിനോദ കലാരൂപങ്ങൾ

കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, ചവിട്ടുനാടകം, പണിയർകളി, വടിത്തല്ല്, മങ്ങലംകളി തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന കായിക വിനോദകലകൾ.

കാക്കാരിശ്ശി നാടകം

കാക്കാല സമുദായത്തിന്റെ ജീവിതം പ്രമേയമാക്കി മറ്റ് സമുദായക്കാർ എഴുതിയുണ്ടാക്കിയ ഹാസ്യാത്മക നാടകമാണ് കാക്കാരിശ്ശി നാടകം. കേരളത്തിലെ നാടോടി വർഗക്കാരാണ് കാക്കാലർ. മലബാറിൽ ഇവർ 'കാക്ക കറുമ്പൻ കാക്കാല കുറവൻ' എന്നാണ് അറിയപ്പെടുന്നത്. മധ്യ തിരുവിതാംകൂറിലാണ് കാക്കാരിശ്ശി നാടകം ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകമാണ് കാക്കാരിശ്ശി നാടകം.

പൊറാട്ടുനാടകം

പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാട്ടുനാടകം. മകരം മുതൽ എടവം വരെയുള്ള മാസങ്ങളിൽ കൊയ്തു കഴിഞ്ഞ പാടങ്ങളിൽ അവതരിപ്പിക്കുന്ന വിനോദനാടകമാണിത്. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകൾ എന്നിവ പൊറാട്ടു നാടകത്തിനുണ്ടാകും.

ചവിട്ടുനാടകം

ചുവടിന് അല്ലെങ്കിൽ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ചാവക്കാട് മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ക്രിസ്ത്യാനികൾക്കിടയിലാണ് ഈ കലാരൂപം രൂപം കൊണ്ടത്. പോർച്ചുഗീസുകാരുടെ ഭരണകാലത്താണ് ഈ കലാരൂപം വളർന്നുവന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

പണിയർകളി

മലബാറിലെ ആദിവാസി വിഭാഗക്കാർക്കിടയിലെ വിനോദകലയാണ് പണിയർ കളി. 

വടിത്തല്ല്

മധ്യ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപമാണ് വടിത്തല്ല്.

മങ്ങലംകളി

വടക്കേ മലബാറിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപമാണ് മങ്ങലംകളി. വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. 

കോൽക്കളി 

മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലയാണ് കോൽക്കളി. മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊത്ത് കോലുകൾകൊണ്ട് നടത്തുന്ന വിനോദപരിപാടിയാണിത്.