യോഗക്ഷേമ സഭ

നമ്പൂതിരിസമുദായ പരിഷ്‌കരണം ലക്ഷ്യംവെച്ച് 1908 ജനുവരി 31ൽ ആലുവയിൽ യോഗക്ഷേമ സഭ രൂപംകൊണ്ടു. വൈദികത്വത്തിനും ജന്മിത്വത്തിനും ക്ഷതമേൽക്കാതെ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 1908ലെ ശിവരാത്രി ദിനത്തിൽ രൂപംകൊണ്ട സംഘടനയാണ് യോഗക്ഷേമസഭ. ആലുവ ചെറുമുക്ക് വൈദികന്റെ ഇല്ലത്തുവെച്ച് ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യോഗക്ഷേമസഭയ്ക്ക് രൂപം നൽകിയത്. കുറൂർ ഉണ്ണിനമ്പൂതിരിപ്പാടായിരുന്നു ആദ്യകാലത്ത് സംഘടനയ്ക്ക് നേതൃത്വം നൽകിയത്. ആദ്യകാല വാർഷിക പൊതുയോഗങ്ങളിൽ മറ്റു സമുദായങ്ങളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചിരുന്നു. പ്രമുഖ ബ്രാഹ്മണ വനിതകളെ പങ്കെടുപ്പിച്ച് വനിതാ സമ്മേളനങ്ങളും നടത്തിയിരുന്നു. ഇംഗ്ലീഷ് പഠിക്കുക, പുരുഷന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുക, ബാങ്കും എസ്റ്റേറ്റും നടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങളെങ്കിലും പിൽക്കാലത്ത് നമ്പൂതിരി ഗൃഹങ്ങളിലെ അനാചാരങ്ങൾക്കെതിരെ ഒരു തിരുത്തൽശക്തിയായി യോഗക്ഷേമ സഭ നിലകൊണ്ടു.

PSC ചോദ്യങ്ങൾ

1. നമ്പൂതിരി സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടി രൂപംകൊണ്ട സംഘടന - യോഗ ക്ഷേമ സഭ

2. യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം - 1908 ജനുവരി 31 (ആലുവ)

3. യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ - ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് 

4. യോഗക്ഷേമ സഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി - വി.ടി.ഭട്ടതിരിപ്പാട് 

5. യോഗക്ഷേമ സഭയുടെ പ്രധാന ലക്ഷ്യങ്ങൾ - ബഹുഭാര്യത്വം നിരോധിക്കുക, വിധവാ വിവാഹം നടപ്പാക്കുക, വൃദ്ധ വിവാഹം തടയുക, ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുക

6. യോഗക്ഷേമ സഭയുടെ ആപ്തവാക്യം - നമ്പൂതിരിയെ മനുഷ്യനാക്കുക 

7. യോഗക്ഷേമ സഭയുടെ മുഖപത്രം - മംഗളോദയം 

8. യോഗക്ഷേമ സഭ പ്രസിദ്ധീകരിച്ച മാസികകൾ - മംഗളോദയം, യോഗക്ഷേമം, ഉണ്ണിനമ്പൂതിരി

9. മംഗളോദയത്തിന്റെ ആദ്യ എഡിറ്റർ - ചങ്ങമ്പുഴ

10. യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ഏത് - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്

11. വി.ടി.യുടെ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ തുറന്നു കാട്ടിയ നാടകം - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്

12. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകം പുറത്തിറങ്ങിയ വർഷം - 1929ൽ 

13. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് എവിടെ - എടക്കുന്നി