തിരുവിതാംകൂർ ചേരമർ മഹാസഭ

1921ൽ പാമ്പാടി ജോൺ ജോസഫ് 'തിരുവിതാംകൂർ ചേരമർ മഹാസഭ' എന്ന സംഘടനയ്ക്കു രൂപം നൽകി. മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായി മാറിയവർ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. 1919ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാധുജനദൂതൻ എന്ന മാസിക പിന്നീട് സംഘടനയുടെ മുഖപത്രമായി മാറി. കേരളത്തിലെ ജനങ്ങൾ എന്നാണ് ചേരമർ എന്ന വാക്കിന്റെ അർഥം. ക്രിസ്ത്യാനികളിൽ വിവേചനം അനുഭവിക്കുന്നവർക്കൊപ്പം ഹിന്ദു സമുദായത്തിലെ ജാതിവിവേചനം അനുഭവിക്കുന്നവർക്കും ഈ സംഘടനയിൽ അംഗത്വം നൽകിയിരുന്നു. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി ജോണിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന സഞ്ചാരസ്വാതന്ത്ര്യപ്രകടനം ദളിതരുടെ ആത്മാഭിമാനമുണർത്തിയ സംഭവമായിരുന്നു.

PSC ചോദ്യങ്ങൾ

1. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് - പാമ്പാടി ജോൺ ജോസഫ് 

2. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം - 1921 ജനുവരി 14 

3. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ ആദ്യ ജനറൽ സെക്രട്ടറി - പാമ്പാടി ജോൺ ജോസഫ്

4. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുഖപത്രം - സാധുജനദൂതൻ 

5. സാധുജനദൂതൻ മാസിക ആരംഭിച്ചത് - പാമ്പാടി ജോൺ ജോസഫ് (1921)

6. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം - ഗോത്രപരമായി സംഘടിക്കു മതപരമായല്ല