തുള്ളൽ പ്രസ്ഥാനം (Thullal Dance)
പേരുപോലെതന്നെ നേരിയൊരു ഇളക്കത്തോടെ, അതായത് തുള്ളലോടെയാണ് ഇതിന്റെ അവതരണം. സാധാരണക്കാരുടെ വാക്കുകളും ശൈലികളുമാണ് തുള്ളൽകൃതികളിൽ ഏറെയും ഉപയോഗിച്ചിരിക്കുന്നത്. രചനയുടെ പ്രത്യേകതയും അവതരണരീതിയും മുഖം നോക്കാതെയുള്ള വിമർശനവും മറ്റു കലകളിൽ നിന്ന് തുള്ളലിനെ ശ്രദ്ധേയമാക്കുന്നു. സമൂഹത്തിൽ മാറ്റേണ്ടതായ ചില ശീലങ്ങളെ നാട്ടുഭാഷയിൽ ഫലിതം കലർത്തി പറഞ്ഞാണ് തുള്ളലിലെ വിമർശനം. തുള്ളലിന് ഉപയോഗിക്കുന്ന പാട്ടുകളുടെ രീതി അഥവാ വൃത്തം, അവതരണത്തിന് ഉപയോഗിക്കുന്ന വേഷം എന്നിവ ആധാരമാക്കി തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവയാണവ.
മറ്റു കലകൾക്കൊന്നും ഇല്ലാത്ത ഒരു സവിശേഷതയും തുള്ളലിനുണ്ട്. പല കാലങ്ങളിലായി പലരിലൂടെ രൂപപ്പെട്ടിട്ടുള്ളവയാണ് മറ്റു കലകൾ. എന്നാൽ, തുള്ളൽ ഒരു വ്യക്തിയുടെ ഭാവനയിൽ രൂപപ്പെട്ട കലാരൂപമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും ഫലിതസമ്രാട്ടുമായിരുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരാണ് ആ മഹാ പ്രതിഭ. പാലക്കാട് ജില്ലയിലെ കിള്ളിക്കുറുശ്ശിമംഗലത്ത് കലക്കത്ത് വീട്ടിൽ ജനിച്ച കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്. ലളിതവും ഫലിതരസപ്രധാനവുമായ തുള്ളലിന്റെ മൂന്നുവകഭേദങ്ങളായ പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്‌ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്. കൂടുതൽ പ്രചാരമുള്ളത് ഓട്ടൻതുള്ളലിനാണ്.
PSC ചോദ്യങ്ങൾ
1. ക്ഷേത്രകലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം - തുള്ളൽ
2. തുള്ളൽപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കുഞ്ചൻ നമ്പ്യാർ
3. തുള്ളൽ എത്ര തരം? ഏതെല്ലാം? - മൂന്ന്. ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ
4. തുള്ളൽ രൂപപ്പെടുത്തുന്നതിന് കുഞ്ചൻ നമ്പ്യാർ ആശ്രയിച്ച കലാരൂപം ഏതാണ്? - പടയണിത്തുള്ളൽ
5. കേരളത്തിലെ ഏതു ക്ഷേത്രത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളലിന് നിരോധനം ഉണ്ടായിരുന്നത്? - അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം
6. 'കൃഷ്ണാർജ്ജുനവിജയം' തുള്ളൽക്കഥയുടെ'കർത്താവാര്? - അമ്പയാറു പണിക്കർ
7. കുഞ്ചൻനമ്പ്യാരുടെ പ്രശസ്ത തുള്ളൽകൃതിയായ 'കല്യാണസൗഗന്ധികം' ഏതു വിഭാഗത്തിൽപെടുന്നു? - ശീതങ്കൻ തുള്ളൽ
8. അമ്പലപ്പുഴയിൽവച്ചാണ് കുഞ്ചൻനമ്പ്യാർ തുള്ളൽ പ്രസ്ഥാനത്തിന് രൂപം നൽകിയത്. എന്നാൽ കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലം എവിടെയാണ്? - കിള്ളിക്കുറുശ്ശി മംഗലം (പാലക്കാട്)
9. തുള്ളലിനൊപ്പം ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതെല്ലാം? - മദ്ദളം, കൈമണി
10. തുള്ളൽവിഭാഗങ്ങളിൽ ഏതിനാണ് കിരീടമില്ലാത്തത്? - ശീതങ്കൻതുള്ളൽ
11. 'തുമ്പിതുള്ളൽ' ഏത് സംസ്ഥാനത്തിലെ വിനോദകലയാണ്? - കേരളം
12. 'പാവങ്ങളുടെ കഥകളി' എന്നറിയപ്പെടുന്ന കലാരൂപം - ഓട്ടൻ തുള്ളൽ
13. തുള്ളലിന് ഉപയോഗിക്കാവുന്ന വാദ്യോപകരണങ്ങൾ - മദ്ദളം, കുഴിതാളം
14. 'കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ
15. ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (ശീതങ്കൻതുള്ളൽ)
16. 'താളപ്രസ്‌താരം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - കുഞ്ചൻ നമ്പ്യാർ
0 Comments