ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)
മൈസൂർ സന്ദർശനവേളയിൽ സ്വാമി വിവേകാനന്ദൻ ഡോ.പൽപ്പുവിനെ പരിചയപ്പെട്ടു. സവർണമേധാവിത്വത്തിനെതിരെ പോരാടാനുള്ള പൽപ്പുവിന്റെ നിശ്ചയദാർഢ്യം സ്വാമിക്കു മനസ്സിലായി. ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം എങ്ങനെയാവണമെന്നതിനെപ്പറ്റി ഡോക്ടർ സ്വാമിയുടെ ഉപദേശം തേടി. ജനങ്ങൾക്കിടയിൽ അസാധാരണ സ്വാധീനമുള്ള ഒരു യോഗിയുടെ നേതൃത്വമാണ് പ്രസ്ഥാനത്തിനു വേണ്ടതാണ് വിവേകാനന്ദൻ ഉപദേശിച്ചു. അങ്ങനെ പൽപ്പു ശ്രീനാരായണ ഗുരുവിന്റെ അടുത്തെത്തി. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ആരംഭിച്ചത് അങ്ങനെയാണ്.
1903ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഈഴവ സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി ശ്രീനാരായണ ധർമ്മ പരിപാലന യോഗം മെയ് 15ന് രജിസ്റ്റർ ചെയ്‌തു. എസ്.എൻ.ഡി.പിയുടെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവും സെക്രട്ടറിയായി (1919 വരെ) കുമാരനാശാനെയും തിരഞ്ഞെടുത്തു. 1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ചു. ഈ സംഘടനയുടെ പ്രാചോദനം ഉൾക്കൊണ്ട് നിരവധി പിന്നാക്ക സമുദായോദ്ധാരണ സംഘടനകളും സ്ഥാപിതമായി.
PSC ചോദ്യങ്ങൾ
1. എസ്.എൻ.ഡി.പി സ്ഥാപിച്ചത് - ശ്രീനാരായണഗുരു
2. എസ്.എൻ.ഡി.പി സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
3. എസ്.എൻ.ഡി.പിയുടെ ആസ്ഥാനം - കൊല്ലം
4. എസ്.എൻ.ഡി.പിയുടെ മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
5. അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
6. എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
7. അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898
8. എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
9. എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
10. എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
11. ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു (സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്)
12. എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം
13. വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ
14. എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം
15. ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിഷ്‌കരണ സന്ദേശം ബഹുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗത്തോടൊപ്പം സേവനമനുഷ്ഠിച്ച പത്രങ്ങൾ - സുജനനന്ദിനി, കേരള കൗമുദി
16. സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി
17. ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904
18. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ 1904ൽ രൂപീകൃതമായ സ്ത്രീസമാജത്തിന്റെ അധ്യക്ഷ - മാതാപെരുമാൾ
19. വിവോകോദയത്തിന്റെ സ്ഥാപകൻ - കുമാരനാശാൻ
20. 1904ൽ വിവേകോദായം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ - എം.ഗോവിന്ദൻ
21. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം - വിവേകോദയം
22. വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് - സ്വാമി വിവേകാനന്ദൻ
23. കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - വിവേകോദയം (1904-07)
24. പിൽക്കാലത്ത് വിവേകോദയം വിലയ്ക്കു വാങ്ങി പ്രസിദ്ധീകരിച്ചത് - സി.ആർ.കേശവൻ വൈദ്യർ
0 Comments