സനാതന ധർമ്മ വിദ്യാർത്ഥി സംഘം
ആത്മീയ വിപ്ലവകാരി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് സ്വാമി ആഗമാനന്ദൻ. 'കൃഷ്ണൻ നമ്പ്യാതിരി' എന്നായിരുന്നു യഥാർത്ഥ പേര്. നമ്പൂതിരി സമുദായത്തിൽ ജനിച്ച അദ്ദേഹത്തെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും അനീതികളും എന്നും അലട്ടിയിരുന്നു. മാവേലിക്കരയിലെ ഹൈസ്കൂൾ പഠനകാലത്ത് (1915) 'സനാതന വിദ്യാർത്ഥി സംഘം' രൂപീകരിച്ചു. ചട്ടമ്പിസ്വാമികളും ശിഷ്യനായ നീലകണ്‌ഠ തീർഥപാദരുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ മാർഗദർശികളായത്. 1928ൽ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം സ്വാമി ആഗമാനന്ദൻ എന്നറിയപ്പെട്ടു. 1936ൽ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു. തുടർന്ന് ബ്രഹ്മാനന്ദോദയം സംസ്‌കൃത വിദ്യാലയവും തുടങ്ങി. 1950ൽ അദ്ദേഹം കാലടിയിൽ കോളേജ് സ്ഥാപിച്ചു. വിവേകാനന്ദസന്ദേശം, ശ്രീശങ്കര ഭഗവദ്ഗീതാ വ്യാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച സ്വാമിയാണ് പ്രബുദ്ധകേരളം, അമൃതവാണി തുടങ്ങിയ മാസികകൾ തുടങ്ങിയത്. 1961ൽ സ്വാമി ആഗമാനന്ദൻ സമാധിയായി.
PSC ചോദ്യങ്ങൾ
1. സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് - ആഗമാനന്ദ സ്വാമികൾ
2. സനാതന ധർമ്മ വിദ്യാർത്ഥി സംഘം രൂപീകരിച്ച വർഷം - 1915
3. ശ്രീരാമകൃഷ്‌ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ - ആഗമാനന്ദ സ്വാമികൾ
0 Comments