സമത്വ സമാജം

അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ പോരായ്‌മകൾക്കുമെതിരെ പോരാടിയ സാമൂഹ്യപരിഷ്കർത്താവാണ് വൈകുണ്ഠസ്വാമികൾ. കേരളത്തിലെ ആദ്യത്തെ സാമൂഹികസംഘടനയായി കരുതപ്പെടുന്ന 'സമത്വസമാജം' 1836ൽ ശുചീന്ദ്രത്ത് സ്ഥാപിച്ചത് ഇദ്ദേഹമാണ്. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു അദ്ദേഹം ശക്തി പകർന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ 1851ൽ കണ്ണാടിപ്രതിഷ്ഠ നടത്തിയത്. 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.

PSC ചോദ്യങ്ങൾ

1. ജാതിചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം - സമത്വ സമാജം

2. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വ സമാജം സ്ഥാപിച്ചത്‌ ആരാണ്‌? - വൈകുണ്ഠ സ്വാമികൾ

3. കേരളത്തിലെ സാമൂഹിക പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ച നവോത്ഥാന പ്രസ്ഥാനം - സമത്വസമാജം

4. സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ

5. സമത്വ സമാജം സ്ഥാപിച്ച വർഷം - 1836

6. സമത്വസമാജം സ്ഥാപിക്കപ്പെട്ട സ്ഥലം - ശുചീന്ദ്രം (കന്യാകുമാരി ജില്ല, തമിഴ്‌നാട്)

7. “ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌ - വൈകുണ്ഠ സ്വാമികൾ