സഹോദര സംഘം
വിട്ടുവീഴ്ചയില്ലാത്ത യുക്തിവാദിയും ജാതിനിഷേധിയുമായിരുന്ന സാമൂഹിക പരിഷ്‌കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ. അയിത്തം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1917ൽ സമസ്‌തകേരള സഹോദരസംഘം എന്ന സംഘടന അദ്ദേഹം ആരംഭിച്ചു. ആശയപ്രചാരണത്തിനായി 'വിദ്യാപോഷിണി' സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ 'സഹോദരൻ' എന്ന മാസികയും ആരംഭിച്ചു. 'സഹോദരനിലൂ'ടെ മാർക്‌സ്, ലെനിൻ തുടങ്ങിയവരുടെ സമത്വാധിഷ്ഠിത ആശയങ്ങൾ അയ്യപ്പൻ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. ജാതിയുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ പ്രസ്ഥാനം ശബ്ദമുയർത്തി. മിശ്രവിവാഹവും, മിശ്രഭോജനവും വഴി ജാതി നശീകരണം എന്നതായിരുന്നു സഹോദര സംഘത്തിന്റെ ആത്യന്തികമായ ലക്ഷ്യം. സഹോദരസംഘത്തിന്റെ നേതൃത്വത്തിൽ 1917ൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭമാണ് ജാതിരാക്ഷസദഹനം.
PSC ചോദ്യങ്ങൾ
1. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന - കേരള സഹോദര സംഘം
2. സഹോദര സംഘം സ്ഥാപിച്ച വർഷം - 1917
3. സഹോദര സംഘത്തിന്റെ ആത്യന്തികമായ ലക്ഷ്യം - മിശ്രവിവാഹവും, മിശ്രഭോജനവും വഴി ജാതി നശീകരണം
4. സഹോദരസംഘത്തിന്റെ നേതൃത്വത്തിൽ 1917ൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭം - ജാതിരാക്ഷസദഹനം
5. സഹോദര സംഘത്തിന്റെ മുഖപത്രം - സഹോദരൻ (1917)
6. 'മനുഷ്യരെല്ലാം സഹോദരരാകുന്നു' എന്ന പ്രഥമ വാക്യത്തോടെ അച്ചടിച്ചിരുന്ന മാഗസിൻ - സഹോദരൻ
7. 'സഹോദരൻ' എന്ന പത്രം ആരംഭിച്ച സ്ഥലം - മട്ടാഞ്ചേരി
8. സഹോദരൻ പത്രത്തിന്റെ ആദ്യ പത്രാധിപർ - സഹോദരൻ അയ്യപ്പൻ
9. റഷ്യൻ വിപ്ലവ നേതാവായ ലെനിനെക്കുറിച്ച് ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം - സഹോദരൻ
10. ഡെയ്‌ലി വർക്കർ എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തെ മാതൃകയാക്കി സഹോദരൻ അയ്യപ്പൻ ആരംഭിച്ച പ്രസിദ്ധീകരണം - വേലക്കാരൻ
11. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചേറായിയിൽ ആരംഭിച്ച സംഘടന - വിദ്യാപോഷിണി
0 Comments