നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്)
നായർ സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി നവീകരണത്തിനു തുടക്കം കുറിച്ച മഹാനാണ് മന്നത്തു പത്മനാഭൻ. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31ന് നായർ സർവീസ് സൊസൈറ്റിയുടെ ആദ്യരൂപമായ 'നായർ ഭൃതൃജനസംഘം' ചങ്ങനാശ്ശേരി പെരുന്നയിലുള്ള മന്നത്തുഭവനിൽ രൂപംകൊണ്ടു. 1905ൽ ഗോപാലകൃഷ്ണഗോഖലെ രൂപീകരിച്ച 'സർവ്വൻസ് ഓഫ് ഇന്ത്യ സൊസൈറ്റി' എന്ന സംഘടന മാതൃകയാക്കിയാണ് മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് രൂപീകരിച്ചത്. നായർ സമുദായ ഭൃതൃജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായി കെ.കേളപ്പനും ആദ്യ സെക്രട്ടറിയായി മന്നത്തു പത്മനാഭനും സ്ഥാനം വഹിച്ചു. 1915 ജൂലൈ 11ന് നായർ ഭൃതൃജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, അമ്പലപ്പാട്ട് ദാമോദരനാശാൻ, കളത്തിൽ വേലായുധൻ നായർ തുടങ്ങിയവരാണ് നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മറ്റ് പ്രമുഖർ.
PSC ചോദ്യങ്ങൾ
1. 1905ൽ ഗോപാലകൃഷ്‌ണ ഗോഖലെ രൂപീകരിച്ച 'സർവ്വെൻസ് ഓഫ് ഇന്ത്യ സൊസൈറ്റി' എന്ന സംഘടന മാതൃകയാക്കി സ്ഥാപിച്ച സംഘടന - നായർ സർവീസ് സൊസൈറ്റി
2. മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി നായർ സമുദായത്തിന്റെ ഉന്നമനത്തിനായി രൂപംകൊണ്ട സംഘടന - എൻ.എസ്.എസ്
3. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം - 1914 ഒക്ടോബർ 31 (1090 തുലാം 15)
4. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം - പെരുന്ന (ചങ്ങനാശ്ശേരി, കോട്ടയം)
5. നായർ സർവീസ് സൊസൈറ്റി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് - നായർ ഭൃതൃജന സംഘം
6. നായർ ഭൃതൃജന സംഘം എന്ന പേര് നിർദേശിച്ചത് - കപ്പന കണ്ണൻ മേനോൻ
7. നായർ ഭൃതൃജന സംഘം നായർ സർവീസ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1915 ജൂലൈ 11
8. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സമസ്‌ത കേരള നായർ മഹാസമ്മേളനം നടന്ന വർഷം - 1916
9. ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം എൻ.എസ്.എസ് രജിസ്റ്റർ ചെയ്‌ത വർഷം - 1925
10. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ച വ്യക്തി - കെ.പരമുപിള്ള
11. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ
12. എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി - മന്നത്ത് പത്മനാഭൻ
13. എൻ.എസ്.എസിന്റെ ആദ്യ ട്രഷറർ - പനങ്ങാട്ട് കേശവപ്പണിക്കർ
14. എൻ.എസ്.എസിന്റെ മുഖപത്രം - സർവ്വീസ്
15. 'സർവ്വീസ്' പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം - കറുകച്ചാൽ
16. എൻ.എസ്.എസിന്റെ ആദ്യ സ്‌കൂൾ സ്ഥാപിതമായത് - കറുകച്ചാൽ (കോട്ടയം)
17. കറുകച്ചാൽ എൻ.എസ്.എസ് സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ - കെ.കേളപ്പൻ
18. എൻ.എസ്.എസിന്റെ ആദ്യ കോളേജ് ആരംഭിച്ചത് - ചങ്ങനാശ്ശേരി (എൻ.എസ്.എസ് ഹിന്ദു കോളേജ് (1947))
19. എൻ.എസ്.എസ് ഹിന്ദു കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ - ടി.കെ.നാരായണയ്യർ
20. എൻ.എസ്.എസിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത് - പന്തളം
21. എൻ.എസ്.എസ് സംഘടനയുടെ മറ്റു പേരുകൾ - മലയാളി സഭ, കേരളീയ നായർ സംഘടന
22. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സമസ്‌ത കേരള നായർ സമ്മേളനം നടന്ന വർഷം - 1916
23. ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം എൻ.എസ്.എസ് രജിസ്റ്റർ ചെയ്‌ത വർഷം - 1925
24. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പാർട്ടി - നാഷണൽ ഡെമോക്രാറ്റിക് പാർട്ടി
25. എൻ.എസ്.എസിന്റെ ആദ്യ കരയോഗം നടന്നത് - തട്ടയിൽ (പത്തനംതിട്ട)
26. 'എന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റി'യാണ് എന്നത് ആരുടെ വാക്കുകളാണ് - മന്നത്ത് പത്മനാഭന്റെ
27. മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് പ്രസിഡന്റായ വർഷം - 1945
28. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം - നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)
29. എൻ.എസ്.എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം - അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി
30. അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗീതം രചിച്ചത് - പന്തളം കെ.പി.രാമൻപിള്ള
31. വേലുത്തമ്പി മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് സ്ഥിതിചെയ്യുന്നത് - ധനുവച്ചപുരം (തിരുവനന്തപുരം)
32. പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ് സ്ഥിതിചെയ്യുന്നത് - മട്ടന്നൂർ (കണ്ണൂർ)
33. മഹാറാണി സേതു പാർവ്വതി ഭായി എൻ.എസ്.എസ് വിമൻസ് കോളേജ് സ്ഥിതിചെയ്യുന്നത് - നീറമൺകര (തിരുവനന്തപുരം)
0 Comments