കൂടിയാട്ടം (Koodiyattam)
കേരളീയരുടെ നാടകാഭിനയമാണ് കൂടിയാട്ടം. 'കൂടിച്ചേർന്നുള്ള ആട്ട'ത്തിൽ നിന്നാണത്രേ കൂടിയാട്ടം എന്ന പേരുണ്ടായത്. ആട്ടം എന്നാൽ നൃത്തം, നൃത്തത്തോടു കൂടിയ അഭിനയം എന്നൊക്കെ അർഥമുണ്ട്. ചാക്യാർ, നമ്പ്യാർ സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന ക്ഷേത്രകലയായിരുന്നു ഇത്. കൂത്തിലെ അഭിനയവും അവതരണവുമെല്ലാം ഒരാൾ തന്നെയാണല്ലോ. എന്നാൽ കൂടിയാട്ടത്തിൽ അങ്ങനെയല്ല. വിവിധ കഥാപാത്രങ്ങൾ വ്യത്യസ്‌ത 'വേഷങ്ങളായി' ഇതിൽ രംഗത്തെത്തുന്നു. കൈമുദ്രകൾ ഉപയോഗിച്ചുള്ള ആംഗികാഭിനയവും നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള സാത്വികാഭിനയവും കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്.
കൂടിയാട്ടത്തിൽ ശൂർപ്പണഖ, വിദൂഷകൻ, ശാന്തിക്കാരൻ തുടങ്ങിയ കഥാപാത്രങ്ങൾ മലയാളത്തിലും മറ്റ് കഥാപാത്രങ്ങൾ സംസ്‌കൃതത്തിലുമാണ് സംസാരിക്കുന്നത്. രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ളതാണ് ഈ കലാരൂപം. എ.ഡി പത്താം ശതകത്തിൽ കേരളത്തിൽ ഭരണം നടത്തിയിരുന്ന കുലശേഖരവർമനും അദ്ദേഹത്തിന്റെ കവിസദസ്സിലെ അംഗമായിരുന്ന മഹാകവി തോലനുംചേർന്നാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയതെന്നു കരുതുന്നു. ചാക്യാന്മാരാണ് കൂടിയാട്ട പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂടിയാട്ടത്തിലെ സ്ത്രീവേഷം അവതരിപ്പിക്കുന്നവരെ നങ്ങ്യാർ എന്നു വിളിക്കുന്നു. കൂടിയാട്ടത്തിന് മിഴാവ് എന്ന വാദ്യം പക്കമേളമായി ഉപയോഗിക്കുന്നു. കലാമണ്ഡലം (ചെറുതുരുത്തി), മാർഗി (തിരുവനന്തപുരം) എന്നിവിടങ്ങളിൽ കൂടിയാട്ടത്തിന് പരിശീലനം നൽകുന്നുണ്ട്.
പ്രധാനപ്പെട്ട കൂടിയാട്ടം കലാകാരൻമാർ
■ പത്മശ്രീ അമ്മന്നൂർ മാധവചാക്യാർ
■ അമ്മന്നൂർ ചാച്ചുചാക്യാർ
■ പത്മശ്രീ മാണി മാധവചാക്യാർ
■ പൈങ്കുളം രാമൻചാക്യാർ
■ അമ്മന്നൂർ പരമേശ്വര ചാക്യാർ
■ അമ്മന്നൂർ കുട്ടൻ ചാക്യാർ
■ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ
■ മാർഗി മധു
■ മാർഗി സതി
■ മാർഗി നാരായണൻ
■ ഉഷാ നങ്ങ്യാർ
PSC ചോദ്യങ്ങൾ
1. കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം ഏതാണ് - കൂടിയാട്ടം
2. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം - കൂടിയാട്ടം (2001)
3. 'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ
4. ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം - കൂടിയാട്ടം
5. 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം - കൂടിയാട്ടം
6. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
7. കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
8. കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
9. ഏറ്റവും പ്രാചീനമായ സംസ്കൃത നാടകരൂപങ്ങളിലൊന്നായ കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം
10. മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
11. കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങൾ ഏതു ഭാഷയിലാണ് സംസാരിക്കുന്നത് - പ്രാകൃതം
12. കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
13. കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം
14. വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)
15. കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി
16. മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം
0 Comments