കൊച്ചി പുലയ മഹാസഭ

കൊച്ചിയിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് സ്ഥാപിതമായതാണ് കൊച്ചി പുലയ മഹാസഭ. 1907ൽ അയ്യൻ‌കാളി തിരുവിതാകൂറിൽ സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ തുടർച്ചയായി അധഃസ്ഥിത ജനതയ്ക്കായി കൊച്ചിയിൽ പുലയമഹാസഭ സ്ഥാപിതമായി. പുലയരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കൊച്ചി പുലയ മഹാസഭയ്ക്ക് നേതൃത്വം നൽകിയത് സാമൂഹിക പരിഷ്‌കർത്താക്കളായ കൃഷ്ണാദിയാശാനും പണ്ഡിറ്റ് കറുപ്പനും ചേർന്നാണ്. 1913 ഏപ്രിലിൽ കൊച്ചിക്കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ സമ്മേളിച്ച് അവർ പുലയമഹാസഭയ്ക്ക് രൂപം നൽകി. കെ.സി.കൃഷ്ണാദിയാശാൻ ആദ്യ പ്രസിഡന്റായും പി.സി.ചാഞ്ചൻ ആദ്യ സെക്രട്ടറിയായും സ്ഥാനമേറ്റു. കെ.സി.കൃഷ്ണാദിയാശാനുശേഷം കെ.പി.വള്ളോൻ കൊച്ചി പുലയ മഹാജനസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

PSC ചോദ്യങ്ങൾ

1. കൃഷ്ണാദിയാശാന്റെയും പണ്ഡിറ്റ് കറുപ്പന്റെയും നേതൃത്വത്തിൽ നടന്ന കായൽ സമ്മേളനത്തിൽ വച്ച് രൂപീകൃതമായ സംഘടന - കൊച്ചി പുലയ മഹാസഭ

2. കൊച്ചി പുലയ മഹാസഭ സ്ഥാപിതമായ വർഷം - 1913 ഏപ്രിൽ 21 

3. കൊച്ചി പുലയ മഹാസഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് - പണ്ഡിറ്റ് കറുപ്പൻ 

4. കൊച്ചി പുലയ മഹാസഭയുടെ ആദ്യ പ്രസിഡന്റ് - കെ.സി.കൃഷ്ണാദിയാശാൻ 

5. കൊച്ചി പുലയ മഹാസഭയുടെ ആദ്യ സെക്രട്ടറി - പി.സി.ചാഞ്ചൻ 

6. കെ.സി.കൃഷ്ണാദിയാശാനുശേഷം കൊച്ചി പുലയ മഹാസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സാമൂഹിക പരിഷ്‌കർത്താവ് - കെ.പി.വള്ളോൻ