കേരള പുലയർ മഹാസഭ
കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് 1970ൽ കേരള പുലയ മഹാസഭ (കെ.പി.എം.എസ്) സ്ഥാപിതമായി. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് കേരള പുലയർ മഹാസഭ രൂപീകരിച്ചത്. പി.കെ.ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1970ൽ കൊച്ചി തിരുവിതാകൂർ മേഖലകളിലെ പുലയ സംഘടനകൾ ഏകോപിപ്പിച്ച് ഒറ്റ സംഘടനായി രൂപീകരിച്ചു.
PSC ചോദ്യങ്ങൾ
1. കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് സ്ഥാപിതമായ സംഘടന - കേരള പുലയർ മഹാസഭ
2. കേരള പുലയർ മഹാസഭ സ്ഥാപിതമായ വർഷം - 1970
3. കേരള പുലയർ മഹാസഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് - പി.കെ.ചാത്തൻ മാസ്റ്റർ
4. കേരള പുലയർ മഹാസഭയുടെ ആദ്യ ശാഖ ആരംഭിച്ച സ്ഥലം - വെങ്ങാനൂർ
5. കേരള പുലയർ മഹാസഭയുടെ മുഖപത്രം - നയലപം
6. കേരള പുലയർ മഹാസഭയുടെ ആദ്യ പ്രസിഡന്റ് - പി.കെ.ചാത്തൻ മാസ്റ്റർ
7. കേരള പുലയർ മഹാസഭയുടെ ആദ്യ സെക്രട്ടറി - ചന്ദ്രശേഖര ശാസ്ത്രി
0 Comments