കഥകളി (Kathakali)

ഭാരതത്തിലെ ഏറ്റവും മികച്ച ക്ലാസിക് രൂപങ്ങളിലൊന്നായ കഥകളി കേരളത്തിന് ലോകപ്രശസ്‌തി നേടികൊടുത്തു. സംഗീതവും, സാഹിത്യവും അഭിനയവും നൃത്തവും വാദ്യവും ചിത്ര-ശില്പകലയുമൊക്കെ സമന്വയിക്കുന്ന ഇതുപോലൊരു കലാരൂപം ലോകത്ത് വേറെയില്ല. കോഴിക്കോട് സാമൂതിരിയുടെ പ്രോത്സാഹനത്തിൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭവിച്ച കൃഷ്ണനാട്ടമാണ് കഥകളിയുടെ പൂർവരൂപം. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് കഥകളിയായി പരിണമിച്ചത്. വെട്ടത്തുരാജാവ്, കപ്ലിങ്ങോട്ട് നമ്പൂതിരി, കല്ലടിക്കോട്ട് കളരിയിലെ ചാത്തുപ്പണിക്കർ എന്നിവർ കഥകളിയെ പരിഷ്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോട്ടയത്തു തമ്പുരാനാണ് കഥകളിക്ക് സാഹിത്യത്തിന്റെ കെട്ടുറപ്പ് നൽകിയത്. രാമായണം വിട്ട് താൻ രചിച്ച ആട്ടക്കഥകളെ അടിസ്ഥാനമാക്കി അദ്ദേഹം കഥകളി പരിഷ്കരിച്ചു. അതോടെ രാമനാട്ടം കഥകളി എന്ന പേരിൽ പ്രസിദ്ധമായി. പിന്നീട് തിരുവിതാംകൂർ രാജാക്കന്മാർ കഥകളിയെ പരിപോഷിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വള്ളത്തോളിന്റെ ശ്രമങ്ങളാണ് കഥകളിയെ ലോകപ്രശസ്തമാക്കിയത്. 

പ്രമുഖ കഥകളി ആചാര്യന്മാർ 

■ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ

■ ഗുരു ചെങ്ങന്നൂർ രാമൻ പിള്ള

■ ഗുരു തകഴി കുഞ്ചുക്കുറുപ്പ്

■ കലാമണ്ഡലം കൃഷ്ണന്‍ നായര്‍

■ വാഴേങ്കട കുഞ്ചു നായർ

■ കീഴ്പ്പടം കുമാരന്‍ നായർ

■ കുടമാളൂർ കരുണാകരൻ നായർ

■ ഗുരു മാമ്പുഴ മാധവ പണിക്കർ

■ ഓയൂർ കൊച്ചു ഗോവിന്ദ പിള്ള

■ കാവുങ്ങൽ ചാത്തുണ്ണി പണിക്കർ

■ ഹരിപ്പാട് രാമകൃഷ്ണ പിള്ള

■ കലാമണ്ഡലം രാമൻകുട്ടി നായര്‍

■ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി

■ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്‌

■ കലാമണ്ഡലം പത്മനാഭന്‍ നായര്‍

■ കലാമണ്ഡലം ഗോപി

■ ആനന്ദശിവറാം

■ കോട്ടക്കൽ ശിവരാമൻ

■ കലാമണ്ഡലം ഹരിദാസ്‌

■ കലാമണ്ഡലം ഹൈദരലി

■ കുടമാളൂർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി

■ ചമ്പക്കുളം പാച്ചുപിള്ള

■ മടവൂർ വാസുദേവൻ നായർ

■ മങ്കൊമ്പ് ശിവശങ്കര പിള്ള

■ സദനം കൃഷ്ണൻകുട്ടി

■ മാർഗി വിജയകുമാർ

■ നെല്ലിയോട് വാസുദേവൻ നമ്പൂതിരി

■ കോട്ടക്കൽ ചന്ദ്രശേഖരൻ

■ മാങ്കുളം വിഷ്‌ണു നമ്പൂതിരി 

■ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ 

■ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ

■ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

PSC ചോദ്യങ്ങൾ

1. കേരളത്തിന്റെ തനത് കലാരൂപം - കഥകളി 

2. ഏതു കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് - രാമനാട്ടം 

3. 'കലകളുടെ രാജാവ്' എന്നറിയപ്പെടുന്ന കലാരൂപം - കഥകളി 

4. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ 

5. കഥകളിയുടെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ

6. നളചരിതം ആട്ടക്കഥ എഴുതിയത് ആരാണ് - ഉണ്ണായി വാരിയർ 

7. ആരെഴുതിയതാണ് ബകവധം എന്ന ആട്ടക്കഥ - കോട്ടയത്തു തമ്പുരാൻ 

8. കഥകളി ആരംഭിക്കുന്ന ചടങ്ങ് ഏതു പേരിലറിയപ്പെടുന്നു - അരങ്ങുകേളി 

9. കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം ഏത് - ഹസ്തലക്ഷണദീപിക 

10. കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം - ഹസ്തലക്ഷണദീപിക 

11. കേരള കലാമണ്ഡലം ഏത്‌ കലാരൂപത്തിന്റെ പരിപോഷണവുമായിട്ടാണ്‌ മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്‌ - കഥകളി

12. കേരള കലാമണ്ഡലം സ്ഥാപിതമായത് ഏതു വർഷം - 1930 

13. കഥകളിയുടെ സാഹിത്യരൂപം ഏതു പേരിലറിയപ്പെടുന്നു - ആട്ടക്കഥ 

14. കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്കിന്റെ പേരെന്ത് - ആട്ടവിളക്ക് 

15. സ്ത്രീവേഷം ഏതു പേരിലാണ് അറിയപ്പെടുന്നത് - മിനുക്ക് 

16. കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത് - രാമനാട്ടം

17. കഥകളിരംഗം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് - കെ.പി.എസ്.മേനോൻ 

18. ഹസ്തലക്ഷണദീപികയിൽ എത്ര മുദ്രകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു - 24 മുദ്രകൾ 

19. കഥകളിയിലെ മുദ്രകളുടെ എണ്ണം - 24

20. കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് - പച്ച 

21. 'കരിവേഷം' ഏതു ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത് - തമോഗുണം 

22. മഹർഷിമാർക്ക് ഏതുതരം വേഷമാണ് ഉപയോഗിക്കുന്നത് - മിനുക്കുവേഷം 

23. ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം - കഥകളി

24. ദുര്യോധനൻ ഏതു കത്തിവേഷമാണ് - കുറുങ്കുത്തി 

25. ഹനുമാന് ഏതു തരം വേഷമാണ് ഉപയോഗിക്കുന്നത് - വെള്ളത്താടി 

26. കഥകളി ഗായകന്റെ പാട്ടിനൊത്ത് മുദ്രകൾ കാട്ടി അഭിനയിക്കുന്നതിന് പറയുന്ന പേരെന്ത് - ചൊല്ലിയാട്ടം  

27. 'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കേരളീയകലാരൂപം പിന്നീട് ലോകപ്രശസ്തമായി. എതാണ് ആ കലാരൂപം - കഥകളി  

28. കേളികൊട്ട് മുതൽക്കുള്ള കഥകളിയിലെ പ്രധാന ചടങ്ങുകളാണ് - അഷ്ടാംഗങ്ങൾ 

29. കഥകളിയിലെ ചടങ്ങുകൾ - കേളികൊട്ട്, അരങ്ങുകേളി, തോടയം, വന്ദന ശ്ലോകങ്ങൾ, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി  

30. ഒരു സ്ഥലത്ത് കഥകളി നടത്താൻ പോകുന്നുവെന്ന് അറിയിക്കുന്ന ചടങ്ങ് ഏതു പേരിൽ അറിയപ്പെടുന്നു - കേളികൊട്ട് 

31. കഥകളിരംഗത്ത് വിളക്കുവച്ചുകഴിഞ്ഞാലുടൻ നടക്കുന്ന ചടങ്ങ് - അരങ്ങുകേളി (കേളിക്കൈ)

32. കേളിക്കൈ കഴിഞ്ഞാലുടനെ തിരശ്ശീലകൊണ്ട് രംഗം മറയ്ക്കുന്നതോടുകൂടി ആരംഭിക്കുന്ന ചടങ്ങ് - തോടയം 

33. രണ്ടു മിനുക്ക് വേഷങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽ നിന്ന് ഗായകർ ചൊല്ലുന്ന ഈശ്വരസ്തുതികൾക്കനുസൃതമായി നൃത്തം ചെയ്യുന്നതാണ് - തോടകം 

34. കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് - പുറപ്പാട് 

35. നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങ് - പുറപ്പാട് 

36. കഥകളി അവതരണത്തിലെ അവസാന ചടങ്ങ് - ധനാശി (ഈശ്വരസ്തുതി രൂപത്തിലുള്ള നൃത്തം)

37. കഥകളിയുടെ ശുക്രദശ എന്നറിയപ്പെടുന്ന കാലഘട്ടം - തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം 

38. കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണം ഏതാണ് - കച്ചമണി 

39. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത്‌ കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി  

40. വെട്ടത്തുസമ്പ്രദായം ഏത്‌ കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി

41. കഥകളിയിലെ വെട്ടത്തുസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - വെട്ടത്തു രാജാവ് 

42. വെട്ടത്തു രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്‌കാരങ്ങൾ അറിയപ്പെടുന്നത് - വെട്ടത്തുസമ്പ്രദായം

43. കേളികൊട്ട്‌ ഏത്‌ കലാരൂപത്തിന്റെ ആദ്യ ചടങ്ങാണ്‌ - കഥകളി

44. കൊട്ടാരക്കരത്തമ്പുരാന്‍ ആവിഷ്കരിച്ച രാമനാട്ടത്തിൽ നിന്ന് വികാസം പ്രാപിച്ച ക്ലാസിക്കല്‍ നൃത്തരൂപം - കഥകളി

45. ഏത്‌ കലാരൂപത്തെയാണ്‌ വള്ളത്തോള്‍ നാരായണമേനോന്‍ പുനരുദ്ധരിച്ചത്‌ - കഥകളി

46. ആട്ടക്കഥ എന്തിന്റെ ഗദ്യരൂപമാണ്‌ - കഥകളി

47. ഹസ്തലക്ഷണദീപിക ഏത്‌ കലാരൂപവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ്‌ - കഥകളി

48. 'കഥകളി പ്രകാരം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് - പന്നിശ്ശേരി നാണുപിള്ള 

49. കഥകളിപ്രകാശിക എന്ന ഗ്രന്ഥം രചിച്ചതാര് - മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ 

50. താടിവേഷത്തിൽ എത്ര വകഭേദങ്ങളുണ്ട്? ഏതെല്ലാം? - മൂന്ന് (വെള്ള, ചുവപ്പ്, കരി)

51. രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി 

52. 'വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി 

53. കഥകളിസമ്പ്രദായങ്ങളിലൊന്നായ കപ്ലിങ്ങാടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാരാണ് - കപ്ലിങ്ങാട്ട് നാരായണൻ നമ്പൂതിരി 

54. കഥകളിയിലെ കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ് - വെള്ളാട്ടു ചാത്തുപ്പണിക്കർ 

55. കല്ലുവഴിച്ചിട്ട എന്ന അവതരണരീതി ആവിഷ്കരിച്ചത് ആരാണ് - ഇട്ടിരാരിച്ചമേനോൻ 

56. കഥകളിയുടെയും കേരളീയകലകളുടെയും പോഷണത്തിനായി മഹാകവി വള്ളത്തോൾ സ്ഥാപിച്ച സ്ഥാപനം - കേരള കലാമണ്ഡലം 

57. കഥകളിയിൽ ശ്രീകൃഷ്ണവേഷത്തിന്റെ കിരീടം ഏത് പേരിലറിയപ്പെടുന്നു - കൃഷ്ണമുടി 

58. കോഴിക്കോട് മാനദേവൻ രാജാവ് അവതരിപ്പിച്ച കലാരൂപം ഏതാണ് - കൃഷ്ണനാട്ടം 

59. കൃഷ്ണനാട്ടത്തിൽ എത്ര ഭഗവത് കഥകളാണുള്ളത് - എട്ട് 

60. കഥകളിവേഷക്കാരുടെ മുഖത്ത് ചായവും അലങ്കാരപ്പണികളും നടത്തുന്നതിന് പറയുന്ന പേര് - ചുട്ടികുത്ത് 

61. ലോകത്തിലെ ഏറ്റവും കട്ടികൂടിയ മുഖത്തേപ്പ് (മുഖത്ത് ചായവും മറ്റും ചേർക്കുന്നത്) എന്ന ഗിന്നസ് റെക്കോർഡ് ഏതിനാണ് - കഥകളിയിലെ 'ചുട്ടി'ക്ക് 

62. ലോകപ്രസിദ്ധി നേടിയ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരെന്ത് - ചെറുതുരുത്തി 

63. കഥകളിയിലെ എട്ട് അംഗങ്ങളിൽ അവസാനത്തെ അംഗം ഏത് - ധനാശി 

64. കഥകളി നടക്കുന്നുണ്ടെന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനം - കേളികൊട്ട്

65. ഭയപ്പെടുത്തുന്ന ഭാഗം കഥകളിയിൽ അവതരിപ്പിക്കുന്ന വേഷം ഏത് - നിണം 

66. 'ബാലരാമഭാരതം' എന്ന നാട്യശാസ്ത്രഗ്രന്ഥത്തിന്റെ രചയിതാവാരാണ് - കാർത്തിക തിരുനാൾ രാജാവ് (ധർമ്മരാജ)

67. വടക്കൻചിട്ട എന്നറിയപ്പെടുന്നത് കല്ലടിക്കോടൻ സമ്പ്രദായമാണെങ്കിൽ തെക്കൻ ചിട്ട എന്നറിയപ്പെടുന്ന സമ്പ്രദായം ഏതാണ് - കപ്ലിങ്ങാടൻ  

68. കർണ്ണശപഥം എന്ന ആട്ടക്കഥ എഴുതിയത് ആരാണ് - മാലി മാധവൻ നായർ 

69. കുചേലവൃത്തം ആട്ടക്കഥയുടെ രചയിതാവ് ആരാണ് - മുരിങ്ങൂർ ശങ്കരൻ പോറ്റി 

70. കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ എതാണ് - നളചരിതം 

71. കിളിമാനൂർ രാജരാജവർമ കോയിത്തമ്പുരാൻ ഏതു പേരിലാണ് ആട്ടക്കഥകളെഴുതി പ്രസിദ്ധനായത് - കരീന്ദ്രൻ 

72. കഥകളിയുടെ വിശേഷണങ്ങൾ - 'ഉദാത്ത നാട്യരൂപം', 'നൃത്തനാട്യം', 'സമഗ്രനൃത്തം'

73. കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം 

74. കഥകളിയിലെ വിവിധ സമ്പ്രദായങ്ങൾ - കല്ലുവഴി സമ്പ്രദായം, കപ്ലിങ്ങാട് സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം 

75. രാജ്യാന്തര കഥകളി കേന്ദ്രം സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി 

76. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതിചെയ്യുന്നത് - കൊല്ലം