കഥകളി വേഷങ്ങൾ (Kathakali Characters)

വേഷപ്രധാനമായ കലയാണ് കഥകളി. കഥാപാത്രങ്ങളുടെ ഭാവങ്ങൾക്ക് അനുസരിച്ച് മുഖ്യമായി അഞ്ചുതരം വേഷങ്ങൾ കഥകളിയിലുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണവ. 'പച്ച വേഷം' നല്ല സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. നളൻ, അർജ്ജുനൻ, ഭീമസേനൻ തുടങ്ങിയവർക്കെല്ലാം പച്ചവേഷമാണ്. നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെയാണ് 'കത്തിവേഷം' പ്രതിനിധീകരിക്കുന്നത്. മൂക്കിന്റെ ഇരുവശത്തുമായി കത്തിയുടെ ആകൃതിയിൽ വളച്ചു വരയ്ക്കുന്നതാണ് കത്തിവേഷത്തിന്റെ പ്രത്യേകത. ദുര്യോധനൻ, രാവണൻ, കീചകൻ തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം കത്തി വേഷമാണുണ്ടാകുക.

'കരി' വിഭാഗത്തിൽ പെടുന്ന കഥാപാത്രങ്ങൾക്ക് മുഖത്തെ തേപ്പും ആടകളുമെല്ലാം കറുപ്പു നിറത്തിലുള്ളവയായിരിക്കും. ക്രൂരസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് കരിവേഷമുണ്ടാകുക. കാട്ടാളൻ, ശൂർപ്പണഖ തുടങ്ങിയവർ 'കരി' വേഷക്കാരാണ്. താടിവേഷം മൂന്നു തരമുണ്ട്. ചുവന്ന താടിയും വെള്ളത്താടിയും കറുത്ത താടിയും. ചുവന്ന താടി ദുഷ്‌ട കഥാപാത്രങ്ങൾക്കും വെള്ളത്താടി നല്ല ഗുണമുള്ള കഥാപാത്രങ്ങൾക്കുമാണ് പതിവ്. ബകൻ, ശിശുപാലൻ തുടങ്ങിയവർക്ക് ചുവന്നതാടിയും ഹനുമാന് വെള്ളത്താടിയുമാണ്. വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ് കറുത്ത താടി. സ്ത്രീവേഷങ്ങളും മഹർഷിമാരും ബ്രാഹ്മണരുമാണ് മിനുക്ക് വേഷം ധരിക്കുന്ന കഥാപാത്രങ്ങൾ. ഈ അഞ്ച് തരം വേഷങ്ങളല്ലാത്ത ചമയത്തിനും ചില കഥാപാത്രങ്ങൾ രംഗത്തെത്താറുണ്ട്.

PSC ചോദ്യങ്ങൾ

1. കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്

2. കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് - പച്ച

3. രാക്ഷസി സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേരെന്ത് - കരി 

4. 'കരിവേഷം' ഏതു ഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത് - തമോഗുണം

5. നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കത്തി 

6. 'രാജോഗുണ' പ്രധാനമായ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന 'കത്തി'വേഷങ്ങൾ എത്ര തരം? ഏതെല്ലാം? - 2, നെടുങ്കത്തി, കുറുങ്കുത്തി 

7. ദുര്യോധനൻ ഏതു കത്തിവേഷമാണ് - കുറുങ്കുത്തി 

8. സ്ത്രീകളെയും മഹർഷിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം - മിനുക്ക്

9. താടിവേഷത്തിൽ എത്ര വകഭേദങ്ങളുണ്ട്? ഏതെല്ലാം? - മൂന്ന് (വെള്ള, ചുവപ്പ്, കരി)

10. ക്രൂരന്മാരായ രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി 

11. മനുഷ്യാതീതമായ കഴിവുള്ള ഹനുമാനെപ്പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - വെള്ളത്താടി

12. 'വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി 

13. വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം -  കറുത്ത താടി