ഈഴവ മഹാസഭ

1884ൽ വൈദ്യശാസ്ത്രം പഠിക്കാൻ പ്രവേശനം നേടിയെങ്കിലും ജാതിയുടെ പേരുപറഞ്ഞ് അത് നിഷേധിക്കപ്പെട്ടു. പിന്നീട് മദ്രാസിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയശേഷം തിരുവിതാംകൂറിൽ ഉദ്യോഗത്തിന് അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഈഴവവർക്ക് സർക്കാർ സർവീസിൽ ഉദ്യോഗങ്ങൾ നിഷേധിക്കപ്പെടുകയും, വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവർക്കായി 1896ൽ ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ) രൂപംകൊണ്ടു. ഈഴവ മഹാസഭ മുൻകൈയെടുത്ത് ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും വിദ്യാസമ്പന്നരായ ഈഴവയുവാക്കൾക്ക് തിരുവിതാംകൂറിനു പുറത്ത് ജോലിതേടിപോകേണ്ട ഗതികേട് ഉണ്ടാകാനിടയാകാതെ സർക്കാർ സർവീസിൽ അവർക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 പേർ ഒപ്പിട്ട ഭീമഹർജി ഡോ.പൽപ്പു തിരുവിതാംകൂർ സർക്കാരിനു സമർപ്പിച്ചു. ഇത് 1896ലെ 'ഈഴവ മെമ്മോറിയൽ' എന്നറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ

1. ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ) സ്ഥാപിച്ചത് - ഡോ.പൽപ്പു 

2. ഈഴവ മഹാസഭ സ്ഥാപിച്ച വർഷം - 1896 

3. ഈഴവ മഹാസഭയുടെ ആദ്യ സമ്മേളനം നടന്നത് - തിരുവനന്തപുരം

4. ഈഴവ മഹാസഭ മുൻകൈയെടുത്ത് ഈഴവരുടെ സ്‌കൂൾ പ്രവേശനത്തിനും ഉദ്യോഗത്തിനുള്ള അവകാശത്തിനും ഊന്നൽ നൽകി തിരുവിതാംകൂർ സർക്കാരിനു സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് - ഈഴവ മെമ്മോറിയൽ

5. ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം - 1896