കാർമലൈറ്റ് ഓഫ് മേരി ഇമ്മാകുലേറ്റ്
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തും അച്ചടിരംഗത്തും അവിസ്മരണീയമായ സംഭാവനകൾ നൽകിയ മഹാനാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ. 1831ൽ അദ്ദേഹം തുടങ്ങിയ സഭയാണ് പിൽക്കാലത്ത് കാർമലൈറ്റ് ഓഫ് മേരി ഇമ്മാകുലേറ്റ് (സി.എം.ഐ) സഭയായത്. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയായി അറിയപ്പെടുന്നത് സി.എം.ഐയാണ്. പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ എന്നിവരാണ് മറ്റ് സ്ഥാപക നേതാക്കൾ. കോൺഗ്രഗേഷൻ ഓഫ് ദി മദേഴ്‌സ് ഓഫ് കാർമൽ (സി.എം.സി) എന്ന സന്ന്യാസിനി സഭയും സ്ഥാപിച്ചത് ഇദ്ദേഹമാണ്. പാശ്ചാത്യ വിദ്യാഭ്യാസവും സ്വാതന്ത്രചിന്താഗതിയും പ്രചരിപ്പിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
PSC ചോദ്യങ്ങൾ
1. സി.എം.ഐ സഭ സ്ഥാപിച്ചത് - കുര്യാക്കോസ് ഏലിയാസ് ചാവറ
2. സി.എം.ഐ സഭ സ്ഥാപിച്ച വർഷം - 1831 (മേയ് 11, മാന്നാനം, കോട്ടയം)
3. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയായി അറിയപ്പെടുന്നത് - കാർമലൈറ്റ് ഓഫ് മേരി ഇമ്മാകുലേറ്റ് (സി.എം.ഐ)
4. സി.എം.ഐ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറയച്ചന്റെ സഹകാരികൾ - പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ
5. സി.എം.ഐ സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ - കുര്യാക്കോസ് ഏലിയാസ് ചാവറ
6. കോൺഗ്രഗേഷൻ ഓഫ് ദി മദേഴ്‌സ് ഓഫ് കാർമൽ (സി.എം.സി) എന്ന സന്ന്യാസിനി സഭ സ്ഥാപിച്ച വർഷം - 1866
7. ചാവറയച്ചൻ സ്ഥാപിച്ച സംഘടന - അമലോത്ഭവ ദാസ സംഘം
0 Comments