ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം (BPSJPS)

തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ നീണ്ട ഒന്നരപ്പതിറ്റാണ്ട് കാലം സാമാജികനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു കാവാരിക്കുളം കണ്ടൻ കുമാരൻ. തിരുവിതാംകൂറിലെ പറയ സമുദായത്തിന്റെ ഉന്നമനത്തിനായി കുമാരൻ തന്റെ സമപ്രായക്കാരെയും സമാന ചിന്താഗതിക്കാരെയും ചേർത്തുകൊണ്ട് 1911 ആഗസ്റ്റ് 29ന് ചങ്ങനാശ്ശേരിയിൽ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. കീഴാള ജനതയുടെ വിദ്യാഭ്യാസത്തിനും സാമൂഹികമായ മുന്നേറ്റത്തിലും ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം പ്രധാന പങ്കുവഹിച്ചു.

PSC ചോദ്യങ്ങൾ

1. തിരുവിതാംകൂറിലെ പറയ സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ സംഘടന - ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം

2. തിരുവിതാംകൂറിൽ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം - 1911 ആഗസ്റ്റ് 29

3. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ - കാവാരിക്കുളം കണ്ടൻ കുമാരൻ

4. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിതമായ സ്ഥലം - ചങ്ങനാശ്ശേരി