ആത്മവിദ്യ സംഘം

പ്രഭാഷണത്തിന്റെ മാന്ത്രികത കൊണ്ട് കേൾവിക്കാരുടെ മനസ്സിൽ സാമൂഹികപരിഷ്‌കരണത്തിന്റെ വിത്തുപാകിയ മഹാവ്യക്തിത്വമായിരുന്നു വാഗ്ഭടാനന്ദന്റേത്. 1917ൽ തിരുവിതാംകൂറിലും മലബാറിലും വാഗ്ഭടാനന്ദൻ 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു. മതപരിഷ്കരണമായിരുന്നു സംഘടനയുടെ മുഖ്യലക്ഷ്യം. 1921ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്. വിഗ്രഹാരാധനയെയും ജാതിവ്യവസ്ഥയെയും ശക്തമായെതിർത്ത അദ്ദേഹം സാമൂഹികനവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മധ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ, കറപ്പയിൽ കണാരൻ മാസ്റ്റർ, ധർമ്മധീരൻ, കയ്യാല ചേക്കു, പാലേരി ചന്തമ്മൻ തുടങ്ങിയ പ്രമുഖരാണ് ആത്മവിദ്യാസംഘം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. കെ.ദേവയാനി, പി.ഭാർഗ്ഗവിയമ്മ, എം.ലക്ഷ്മിക്കുട്ടിയമ്മ എന്നിവരാണ് വനിതാ വിഭാഗത്തിന്റെ പ്രധാന നേതാക്കൾ.

PSC ചോദ്യങ്ങൾ

1. അന്ധവിശ്വാസങ്ങൾ, അർത്ഥശൂന്യമായ ചടങ്ങുകൾ എന്നിവയ്‌ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ഥാപിച്ച സംഘടന - ആത്മവിദ്യാസംഘം

2. ആത്മവിദ്യാസംഘം സ്ഥാപിച്ചത് - വാഗ്ഭടാനന്ദൻ

3. വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം - 1917 

4. ആത്മവിദ്യാസംഘത്തിന്റെ പ്രധാന പ്രവർത്തനമേഖലയായിരുന്ന സ്ഥലം - മലബാർ

5. ആത്മവിദ്യാസംഘത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം - കരക്കാട് (കോഴിക്കോട്)

6. ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത - സ്വതന്ത്ര ചിന്താമണി (1921)

7. സ്വതന്ത്ര ചിന്താമണി എന്ന കവിതയുടെ രചയിതാവ് - വാഗ്ഭടാനന്ദൻ

8. 'ആത്മവിദ്യാസംഘത്തിന്റെ മാനിഫെസ്റ്റോ' ആയി കരുതപ്പെടുന്ന പുസ്‌തകം - ആത്മവിദ്യ 

9. വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ ആത്മവിദ്യാ മഹോത്സവം നടന്ന സ്ഥലം - പുന്നപ്ര (1932)

10. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം - അഭിനവകേരളം 

11. 1921ൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക - അഭിനവകേരളം 

12. ആത്മവിദ്യാ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക - ആത്മ വിദ്യാ കാഹളം (1929)

13. അഭിനവ കേരളത്തിന്റെ മുദ്രാവാക്യം - 'ഉണരുവിൻ അഖിലേശനെ സ്‌മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ'