ആത്മബോധോദയ സംഘം
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ശുഭാനന്ദ ഗുരുദേവൻ. 1882ൽ ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂരിൽ സാംബവ സമുദായത്തിൽ ജനിച്ച ശുഭാനന്ദ ഗുരുദേവനാണ് ആത്മബോധോദയ സംഘം രൂപീകരിച്ചത്. 1926ൽ ആധ്യാത്മികതയിലൂന്നിയ സാമൂഹികമാറ്റത്തിനുവേണ്ടിയാണ് സംഘം സ്ഥാപിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യർക്ക് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദ ഗുരുവും സ്വീകരിച്ചത്. ആശയപ്രചാരണത്തിനായി 1932ൽ അദ്ദേഹം ആത്മബോധോദയ സംഘം മാവേലിക്കരയിൽ രജിസ്റ്റർ ചെയ്‌തു.
PSC ചോദ്യങ്ങൾ
1. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്നതിനായി സ്ഥാപിച്ച സംഘടന - ആത്മ ബോധോദയ സംഘം
2. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ നവോത്ഥാന നായകൻ - ശുഭാനന്ദ ഗുരുദേവൻ
3. ആത്മബോധോദയ സംഘ സ്ഥാപകൻ ആരാണ് - ശുഭാനന്ദ ഗുരുദേവൻ
4. ആത്മബോധോദയ സംഘം സ്ഥാപിക്കപ്പെട്ടത് ____ വർഷത്തിലാണ് - 1926
5. ആത്മബോധോദയ സംഘത്തിന്റെ ആസ്ഥാനം - ചെറുകോൽ (മാവേലിക്കര)
0 Comments