അരയവംശ പരിപാലന യോഗം
ശാസ്ത്രം, സാഹിത്യം, സംഘടന, രാഷ്ട്രീയം, പത്രപ്രവർത്തനം, കല എന്നിവയിലെല്ലാം ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു ഡോ. വേലുക്കുട്ടി അരയൻ. 1916ൽ ചെറിയഴീക്കൽ അരയ വംശപരിപാലന യോഗം വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ടു. ഈ സംഘടനയാണ് പിന്നീട് കേരളീയ അരയ മഹാജന യോഗമായി വളർന്നത്. അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ വർക്കേഴ്‌സ് യൂണിയൻ, തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്നിവയാണ് വേലുക്കുട്ടി അരയൻ സ്ഥാപിച്ച മറ്റ് സംഘടനകൾ.
PSC ചോദ്യങ്ങൾ
1. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവർക്ക് നിശാപാഠശാലകൾ സ്ഥാപിച്ച് അക്ഷരാഭ്യാസം നൽകാൻ ശ്രമിച്ച നവോത്ഥാന നായകൻ - ഡോ.വേലുക്കുട്ടി അരയൻ
2. വേലുക്കുട്ടി അരയൻ സ്ഥാപിച്ച പ്രസ്ഥാനം - അരയവംശ പരിപാലന യോഗം
3. അരയവംശ പരിപാലന യോഗം സ്ഥാപിച്ച വർഷം - 1916
4. അരയ വംശപരിപാലന യോഗം സ്ഥാപിക്കപ്പെട്ട സ്ഥലം - ചെറിയഴീക്കൽ
5. അരയ വംശപരിപാലന യോഗം പിൽക്കാലത്ത് അറിയപ്പെട്ടത് - സമസ്‌ത കേരളീയ അരയ മഹാജന യോഗം
6. സമസ്‌ത കേരളീയ അരയ മഹാജന യോഗം സ്ഥാപിതമായ വർഷം - 1919
7. വേലുക്കുട്ടി അരയൻ രൂപം നൽകിയ രാഷ്ട്രീയ സംഘടന - തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ (1920)
8. 1924ൽ സംഘടിക്കപ്പെട്ട തിരുവിതാംകൂർ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറി ആരായിരുന്നു? - വേലുക്കുട്ടി അരയൻ
9. 1931ൽ അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘത്തിന് രൂപം നൽകിയത് - വേലുക്കുട്ടി അരയൻ
10. അരയ സമുദായത്തിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഡോ.വേലുക്കുട്ടി അരയൻ സ്‌കൂൾ സ്ഥാപിച്ച വർഷം - 1936
11. 1949ൽ ആദ്യമായി സംഘടിപ്പിച്ച ഫിഷറീസ് കോൺഫറൻസിന്റെ സൂത്രധാരൻ ആരായിരുന്നു - വേലുക്കുട്ടി അരയൻ
0 Comments