അരയ സമാജം
കവി, ധീവര സമുദായ നേതാവ്, അരയർക്കിടയിലെ സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് മഹാപണ്ഡിതനായ കെ.പി.കറുപ്പൻ. കൊച്ചി നാട്ടുരാജ്യത്തിലെ ആദ്യ സാമൂഹിക പരിഷ്‌കർത്താവായ കറുപ്പൻ 1907ൽ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി 'അരയസമാജം' സ്ഥാപിച്ചു. അരയസമാജത്തിന്റെ പ്രവർത്തനങ്ങൾ വ്യപിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ് പിന്നീടുള്ള കാലം അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ 'ജാതിക്കുമ്മി' 'ഉദ്യാനവിരുന്ന്', 'ബാലകേശം' എന്നീ കൃതികൾ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ വിജയിച്ചിരുന്നു. 1924ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും കേരള വർമ വലിയകോയിത്തമ്പുരാൻ 'വിദ്വാൻ' സ്ഥാനവും നൽകി കറുപ്പനെ ആദരിച്ചു.
അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ
■ കൊച്ചി പുലയ മഹാസഭ (1913)
■ കല്യാണിദായിനി സഭ (ആനാപ്പുഴ, കൊടുങ്ങല്ലൂർ)
■ ജ്ഞാനോദയം സഭ (ഇടക്കൊച്ചി)
■ വാല സേവാ സമിതി (വൈക്കം)
■ സമുദായ സേവിനി (പറവൂർ)
■ സന്മാർഗ പ്രദീപ സഭ (കുമ്പളം)
■ പ്രബോധ ചന്ദ്രോദയം സഭ (വടക്കൻ പറവൂർ)
■ സുധർമ സൂര്യോദയ സഭ (തേവര)
■ വാലസമുദായ പരിഷ്‌കാരിണി സഭ (തേവര)
■ അരയവംശോധാരിണി സഭ (ഏങ്ങണ്ടിയൂർ)
0 Comments