ആനന്ദമഹാസഭ

ആനന്ദമതത്തിന്റെ ഉപജ്ഞാതാവ്, യുക്തിവാദി എന്നീ നിലകളിൽ പ്രസിദ്ധനായ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി. ഗോവിന്ദ മേനോൻ എന്നാണ് പഴയപേര്. പഠനകാലത്തുതന്നെ യുക്തിവാദിയായി മാറിയ ഗോവിന്ദൻ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തു. ആലത്തൂരിൽ വാനൂര് എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചുകൊണ്ട് അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ആരംഭിച്ചു. 1918ൽ ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ചു. മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിച്ച അദ്ദേഹം മതപ്രസ്ഥാനങ്ങളെ മുഴുവൻ എതിർത്തു. അദ്വൈതചിന്തയുടെയും വിഗ്രഹാരാധനയുടെയും കടുത്ത വിമർശകനായിരുന്ന ശിവയോഗി ശക്തിവാദത്തിനാണു പ്രാധാന്യം നൽകിയത്. യുക്തിക്കു വിരുദ്ധമായ വാദങ്ങളെ തള്ളിക്കളയുവാൻ അദ്ദേഹം ഉപദേശിച്ചു. മൃഗബലിയും അയിത്തവും പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് അദ്ദേഹം പ്രാമാണികമായി സമർഥിച്ചു.

PSC ചോദ്യങ്ങൾ

1. ആനന്ദമഹാസഭ സ്ഥാപിച്ചത് - ബ്രഹ്മാനന്ദ ശിവയോഗി 

2. ആനന്ദമഹാസഭ സ്ഥാപിച്ച വർഷം - 1918 

3. ആനന്ദമഹാസഭയുടെ ആദ്യ അദ്ധ്യക്ഷൻ - ബ്രഹ്മാനന്ദ ശിവയോഗി 

4. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച ആനന്ദമഹാസഭയുടെ ഉപാധ്യക്ഷ - പത്നിയായ യോഗിനിദേവി (യോഗിനി മാതാവ്)

5. ആനന്ദമഹാസഭയുടെ ആദ്യ സെക്രട്ടറി - ടി.രാമപണിക്കർ 

6. പുരുഷസിംഹം എന്നറിയപ്പെട്ട നവോത്ഥാന നായകൻ - ബ്രഹ്മാനന്ദ ശിവയോഗി

7. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് - ആലത്തൂർ