ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (Other Backward Classes Commission)
സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായായിരുന്നു. 2018 ലെ 102-ാം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു. നിലവിൽ ദേശീയ പിന്നാക്ക കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. 338 B അനുഛേദത്തിലാണ് ദേശീയ പിന്നാക്ക കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഒ.ബി.സി (അദർ ബാക്വേഡ് ക്ലാസസ്) പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് പരിശോധിക്കുകയും സർക്കാറിനെ ഉപദേശിക്കുകയുമാണ് ചുമതല. കമ്മീഷന്റെ ഉപദേശം നടപ്പാക്കാൻ നിയമപ്രകാരം സർക്കാർ ബാധ്യസ്ഥനാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർ ആരാണ് എന്ന തീരുമാനം കൈക്കൊള്ളുന്നത് രാഷ്ട്രപതിയാണ്. ഒരു ചെയർപേഴ്‌സണും ഒരു വൈസ് ചെയർപേഴ്‌സണും മൂന്ന് അംഗങ്ങളും ഉൾപ്പടെ അഞ്ച് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. രാഷ്ട്രപതിയാണ് ദേശീയ പിന്നാക്ക കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്. ദേശീയ പിന്നാക്ക കമ്മീഷൻ അംഗങ്ങളുടെ കാലാവധിയും മറ്റു സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്. നിലവിൽ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമാണ്. രാഷ്ട്രപതിക്കാണ് കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്. പ്രസ്തുത റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത് രാഷ്ട്രപതിയാണ്. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലാണ് ദേശീയ പിന്നാക്ക കമ്മീഷൻ പ്രവർത്തിക്കുന്നത്. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
ദേശീയ പിന്നാക്ക കമ്മീഷന്റെ പ്രധാന ചുമതലകൾ
■ സാമൂഹികപരവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും അത്തരം ജനവിഭാഗങ്ങൾക്ക് സംരക്ഷണം നൽകുവാനുമുള്ള നടപടികൾ സ്വീകരിക്കുക.
■ സാമൂഹിക പരവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷണങ്ങളും നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുക.
■ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷണങ്ങളും നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുക.
■ സാമൂഹികവും വിദ്യാഭ്യാസപരവുമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന്റെ പുരോഗതി വിലയിരുത്തുക.
■ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ രാഷ്ട്രപതിക്ക് അനുയോജ്യമായ സമയങ്ങളിൽ നൽകുക.
■ സാമൂഹികപരവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായി കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കേണ്ട നടപടികൾ ശിപാർശ നൽകുക.
PSC ചോദ്യങ്ങൾ
1. ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത് - 1993 ഓഗസ്റ്റ് 14
2. ഏത് വിധിയെത്തുടർന്നാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ രൂപീകൃതമായത് - സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായം
3. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാനെയും വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
4. ഒ.ബി.സി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 3 വർഷം
5. ഒ.ബി.സി കമ്മീഷനിലെ അംഗസംഖ്യ - ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
6. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ - ആർ.എൻ.പ്രസാദ്
7. ഏതെല്ലാം ജനവിഭാഗങ്ങളെയാണ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രതിപാദിക്കുന്ന അനുഛേദം - ആർട്ടിക്കിൾ 342 A
0 Comments