ദേശീയ വനിതാ കമ്മീഷൻ (National Commission for Women)

1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു. ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ. ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു. ന്യൂഡൽഹിയാണ് ആസ്ഥാനം.

PSC ചോദ്യങ്ങൾ

1. ദേശീയ വനിതാ കമ്മീഷൻ രൂപവത്കരിച്ചത് - 1992 ജനുവരി 31

2. ദേശീയ വനിതാ കമ്മീഷൻ രൂപവത്കരിക്കാൻ കാരണമായ നിയമം - നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ട് (1990)

3. ദേശീയ വനിതാ കമ്മീഷനിലെ അംഗസംഖ്യ - ചെയർപേഴ്‌സണടക്കം ആറ് അംഗങ്ങൾ 

4. ദേശീയ വനിതാ കമ്മീഷന്റെ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ് 

5. ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ - ജയന്തി പട്നായിക്

6. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം - അലോക് റാവത്ത് 

7. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള

8. ദേശീയ വനിതാ കമ്മീഷന്റെ ചെയർപേഴ്സൺ പദവി രണ്ട് തവണ വഹിച്ച വനിത – ഗിരിജാ വ്യാസ്

9. ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം – ഡൽഹി (നിർഭയ ഭവൻ)

10. കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപവത്കരിച്ചത് - 1996 മാർച്ച് 14 

11. കേരള സംസ്ഥാന വനിതാ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നത് - 1995 സെപ്റ്റംബർ 15 

12. സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - അഞ്ച് വർഷം 

13. കേരള സംസ്ഥാന വനിതാ കമ്മീഷനിലെ അംഗസംഖ്യ - ഒരു അദ്ധ്യക്ഷ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ

14. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആസ്ഥാനം - തിരുവനന്തപുരം 

15. സംസ്ഥാന വനിതാകമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ - സുഗതകുമാരി 

16. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീ ശക്തി

17. ഡൊമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പീഢന നിരോധന നിയമം) പാസാക്കിയത് - 2005 ൽ 

18. ഗാർഹിക പീഢന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26 ന്