ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (National Commission for Protection of Child Rights)

2005ൽ, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ, ദേശീയ ബാലാവകാശ സംരക്ഷണ സമിതി ആക്ട് 2005 അനുസരിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ, 2007ൽ രൂപീകരിക്കപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ബാലാവകാശ സംരക്ഷണ നിർദേശങ്ങളും, യു.എൻ സമ്മേളനത്തിലെ ബാലാവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം. ഈ ആക്ട് അനുസരിച്ച് കുട്ടികളുടെ പ്രായപരിധി 18 വയസുവരെയാണ്‌. 2007 മാർച്ച് 5 നാണ് കമ്മിഷൻ പ്രവർത്തനം തുടങ്ങിയത്. കുട്ടികളുടെ അവകാശങ്ങളുടെ ഫലപ്രദമായ സ്ഥാപനവും കുട്ടികൾക്കായുള്ള നിയമങ്ങളുടെയും പരിപാടികളുടെയും ശരിയായ നടത്തിപ്പുമാണ് കമ്മിഷന്റെ ലക്ഷ്യം. ചെയർമാനടക്കം ആറു അംഗങ്ങളാണ് നിലവിലുള്ളത്. ന്യൂഡൽഹിയാണ് ആസ്ഥാനം.

PSC ചോദ്യങ്ങൾ

1. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ രൂപവത്കരിച്ചത് -  2007

2. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അംഗസംഖ്യ - അധ്യക്ഷൻ ഉൾപ്പെടെ ആറു അംഗങ്ങൾ 

3. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി 

4. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ - Shanta Sinha (2007–2013)