വിവരാവകാശ കമ്മീഷൻ (Information Commission)
2005 ഒക്ടോബർ 12 നാണ് കേന്ദ്രവിവരാവകാശ കമ്മീഷൻ രൂപവത്കൃതമായത്. 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ. പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി തിരഞ്ഞെടുക്കുന്ന കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് ആസ്ഥാനം. കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപവത്കൃതമായത് 2005 ഡിസംബർ 19ന്. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
PSC ചോദ്യങ്ങൾ
1. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഒക്ടോബർ 12
2. ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി (സി.ഐ.സി ഭവൻ)
3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി
4. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
5. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറിനും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - രാഷ്‌ട്രപതി
6. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
7. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
8. കേന്ദ്രത്തിലേയും സംസ്ഥാനത്തിലെയും വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം - തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തി എന്നിവ
9. കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മേധാവികളുടെ കാലാവധി - മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ് (വിവരാവകാശ ഭേദഗതി നിയമം, 2019 പ്രാബല്യത്തിൽ വന്നതിനുശേഷം)
10. ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത് ഹബീബുള്ള
11. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത - ദീപക് സന്ധു
12. സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഡിസംബർ 19
13. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
14. സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - മുഖ്യമന്ത്രി, നിയമസഭാ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി
15. സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - ഗവർണ്ണർ
16. സംസ്ഥാന വിവരാവകാശ കമ്മീഷണറിനും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - ഗവർണ്ണർ
17. സംസ്ഥാന വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് - ഗവർണ്ണർക്ക്
18. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് - ഗവർണ്ണർ
19. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ - പാലാട്ട് മോഹൻദാസ്
20. 2019 ലെ വിവരാവകാശ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം - 250000 രൂപ
21. 2019 ലെ വിവരാവകാശ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷണർ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ എന്നിവരുടെ ശമ്പളം - 225000 രൂപ
0 Comments