മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission)
1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്. ചെയർമാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം എന്ന വ്യവസ്ഥയുള്ളത് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് ചെയർമാനെ നിയമിക്കുന്നത്. ചെയർമാനെ കൂടാതെ നാല് സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലുള്ളത്. കൂടാതെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ, ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ പട്ടിക വർഗ്ഗ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ എന്നിവയുടെ അദ്ധ്യക്ഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്‌സ്-ഒഫിഷ്യോ അംഗങ്ങളാണ്. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ 1998 ഡിസംബർ 11 നു നിലവിൽ വന്നു. ജസ്റ്റിസ് എ.എം പരിതുപിള്ളയായിരുന്നു ആദ്യത്തെ ചെയർമാൻ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നയാളാവണം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെന്നു വ്യവസ്ഥയുണ്ട്. ചെയർമാനെ നിയമിക്കുന്നത് ഗവർണർ.
PSC ചോദ്യങ്ങൾ
1. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ - ദേശീയ മനുഷ്യാവകാശ കമ്മീഷൻ
2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് - 1993 സെപ്റ്റംബർ 28
3. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് - മാനവ് അധികാർ ഭവൻ, ന്യൂഡൽഹി
4. ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, ലോകസഭ സ്പീക്കർ, ലോകസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ
5. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം - സർവ്വ ഭവന്തു സുഖിനഃ
6. വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയാവണം അധ്യക്ഷനെന്ന് നിഷ്കർഷയുള്ള സ്ഥാപനമേത് - ദേശീയ മനുഷ്യാവകാശ കമ്മിഷൻ
7. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ആര് - രാഷ്‌ട്രപതി
8. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
9. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
10. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്കാണ് - കേന്ദ്ര സർക്കാർ
11. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) ആര് - ജസ്റ്റിസ് രംഗനാഥ് മിശ്ര
12. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
13. ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായത് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ആര് - ജസ്റ്റിസ് എം.എൻ.വെങ്കടാചലയ്യ
15. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - പ്രധാനമന്ത്രി
16. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
17. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1998 ഡിസംബർ 11
18. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
19. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് - ഗവർണ്ണർ
20. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആര് - രാഷ്‌ട്രപതി
21. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
22. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള
23. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - ഹൈകോടതി ചീഫ് ജസ്റ്റിസ്
24. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവണം ചെയർമാനെന്ന് നിഷ്കർഷയുള്ള സ്ഥാപനമേത്? - സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
25. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - മുഖ്യമന്ത്രി
26. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനുൾപ്പടെയുള്ള അംഗങ്ങളുടെ എണ്ണം - മൂന്ന്
27. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ - മുഖ്യമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, നിയമസഭ സ്പീക്കർ, നിയമസഭ പ്രതിപക്ഷ നേതാവ്
0 Comments