തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission)

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെല്ലാം നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് അറിയാമല്ലോ. 1950 ജനുവരി 25 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽവന്നു. ന്യൂ ഡൽഹിയിലാണ് ഇതിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറാണ് തലവൻ. ഇദ്ദേഹത്തെ കൂടാതെ രണ്ട് ഇലക്ഷൻ കമ്മീഷണർമാർ കൂടിയുണ്ട്. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും ഇലക്ഷൻ കമ്മീഷണർമാരുടെയും കാലാവധി ആറു വർഷമാണ്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ചീഫ് ഇലക്ടറൽ ഓഫീസർ ഉണ്ട്. കൂടാതെ ഓരോ ജില്ലയിലെയും മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് നടത്തിപ്പ് നിയന്ത്രിക്കാൻ ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫീസർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, റിട്ടേണിങ് ഓഫിസർ എന്നീ ഉദ്യോഗസ്ഥരുമുണ്ട്. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനാണ്. സുപ്രീംകോടതി ജഡ്ജിയുടേതിനു തുല്യമായ സ്ഥാനവും വേതനവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്കുള്ളത്.

PSC ചോദ്യങ്ങൾ

1. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് - റിട്ടേണിങ് ഓഫിസർ

2. ഒരു പോളിങ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ - പ്രിസൈഡിങ് ഓഫീസർ

3. തിരഞ്ഞെടുപ്പ് അടക്കമുള്ള ഇന്ത്യൻ പാർലമെന്ററി സംവിധാനങ്ങളെക്കുറിച്ചുള്ള ആശയം ആരിൽ നിന്നും കടമെടുത്തവയാണ് - ബ്രിട്ടൻ

4. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രധാന തിരഞ്ഞെടുപ്പുകൾ ഏതെല്ലാം - രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭാംഗങ്ങൾ

5. ഭരണഘടനയുടെ 324-ാം അനുച്ചേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - തിരഞ്ഞെടുപ്പ് കമ്മീഷൻ

6. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - രാഷ്‌ട്രപതി

7. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ - സുകുമാർ സെൻ

8. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ ആരാണ്‌ - തിരഞ്ഞെടുപ്പ് കമ്മീഷൻ

9. കേരളീയനായ ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷണർ - ടി.എൻ.ശേഷൻ (പാലക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം)

10. രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർ - ടി.എൻ.ശേഷൻ

11. സംസ്ഥാനത്ത്‌ പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ ആരാണ്‌ - തിരഞ്ഞെടുപ്പു കമ്മീഷണർ

12. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് - ഇലക്ഷൻ കമ്മിഷൻ

13. തിരഞ്ഞെടുപ്പു കമ്മീഷണറുടെ ഔദ്യോഗിക കാലാവധി - ആറു വർഷം അല്ലെങ്കിൽ 65 വയസ്സ്

14. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ ചിഹ്നം അനുവദിക്കുന്നത്‌ ആരാണ്‌ - ഇലക്ഷൻ കമ്മീഷൻ

15. തിരഞ്ഞെടുപ്പു കമ്മീഷണറെ നീക്കംചെയ്യാനുള്ള നടപടിക്രമം - ഇംപീച്ച്മെന്റ്

16. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക സ്ഥലം - നിർവചൻ സദൻ

17. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ ആരാണ്‌ - ഇലക്ഷൻ കമ്മീഷൻ

18. ഇന്ത്യയിലെ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഏക വനിത - വി.എസ്.രമാദേവി

19. ഏറ്റവും കുറച്ചുകാലം തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് - വി.എസ്.രമാദേവി

20. ഏത്‌ ഭരണഘടനാസ്ഥാപനത്തിന്‌ നല്‍കിയ നേതൃത്വമാണ്‌ ടി.എന്‍. ശേഷനെ ശ്രദ്ധേയനാക്കിയത്‌ - ഇലക്ഷൻ കമ്മീഷൻ

21. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിലവിൽ വന്നത് - 1950 ജനുവരി 25

22. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് - ജനുവരി 25 (2011 മുതൽ)

23. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ ആരാണ്‌ - ഇലക്ഷൻ കമ്മീഷൻ

24. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ ആരാണ്‌ - ഇലക്ഷൻ കമ്മീഷൻ

25. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നല്‍കുന്നതാര്‌ - തിരഞ്ഞെടുപ്പ് കമ്മീഷൻ

26. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്നത് ആരാണ് - തിരഞ്ഞെടുപ്പ് കമ്മീഷൻ

27. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചെലവാക്കാവുന്ന തുകയുടെ പരിധി നിര്‍ണയിക്കുന്നത്‌ ആരാണ്‌ - തിരഞ്ഞെടുപ്പ് കമ്മീഷൻ

28. തിരഞ്ഞെടുപ്പിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്രശാഖ - സെഫോളജി

29. ഇന്ത്യൻ സെഫോളജിയുടെ പിതാവായി അറിയപ്പെടുന്നത് - പ്രണോയ് റോയ്

30. ലോക് സഭയുടെയും രാജ്യസഭയുടെയും അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് - തിരഞ്ഞെടുപ്പ് കമ്മീഷൻ

31. ലോകസഭ, നിയമസഭ തെരെഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത് - ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ

32. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത് - സുപ്രീം കോടതി

33. എം.എൽ.എ, എം.പി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത് - ഹൈകോടതി

34. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ - ശ്യാംശരൺ നേഗി

35. വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം - 1989

36. വോട്ടിങ് പ്രായം 18 ആക്കിയ ഭരണഘടനാ ഭേദഗതി - 61-ാം ഭേദഗതി (1988)

37. വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി

38. ലോകസഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത് ഏതനുസരിച്ചാണ് - സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം

39. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 326

40. ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം - ചിനി താലൂക്ക് (ഹിമാചൽ പ്രദേശ്)

41. ഒന്നാം ലോക്സഭയിൽ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം - 489

42. ഒന്നാം ലോക്സഭ തിരഞ്ഞെടുപ്പിനെത്തുടർന്ന് അധികാരത്തിൽ വന്ന പാർട്ടി - കോൺഗ്രസ്

43. ഒന്നാം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ലഭിച്ച സീറ്റുകളുടെ എണ്ണം - 364

44. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

45. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ

46. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം - ഇംപീച്ച്മെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)

47. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ച് വർഷം അഥവാ 65 വയസ്സ്

48. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ കഴിയും - രണ്ട്

49. വോട്ടെടുപ്പിന് എത്ര മണിക്കൂർ മുമ്പാണ് പ്രചാരണപരിപാടി അവസാനിപ്പിക്കേണ്ടത് - 48 മണിക്കൂർ