ആണവോർജ്ജ കമ്മീഷൻ (Atomic Energy Commission)

ഇന്ത്യൻ ആണവോർജ്ജ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആറ്റോമിക് എനർജി കമ്മീഷൻ. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ 1948 ഓഗസ്റ്റ് 3-ന് ശാസ്ത്ര ഗവേഷണ വകുപ്പിന് കീഴിൽ സ്ഥാപിതമായി. ഹോമി.ജെ.ഭാഭയായിരുന്നു ആദ്യത്തെ ചെയർമാൻ. ഭട്നാഗറായിരുന്നു സെക്രട്ടറി. 1954ൽ കേന്ദ്രസർക്കാരിനു കീഴിൽ ആണവോർജ്ജ വകുപ്പ് നിലവിൽ വന്നു. ആണവോർജ്ജ മേഖലയിൽ പിന്നെ ഇന്ത്യയുടെ പുരോഗതി വളരെ വേഗത്തിലായിരുന്നു. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. ഒരു ചെയർമാനും മെമ്പർമാരും മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് ആണവോർജ്ജ കമ്മീഷൻ. മുംബൈയാണ് ആസ്ഥാനം.

PSC ചോദ്യങ്ങൾ

1. ആണവോർജ്ജ കമ്മിഷൻ രൂപവത്കരിച്ചത് - 1948

2. ആണവോർജ്ജ കമ്മീഷന്റെ ആസ്ഥാനം - മുംബൈ

3. ആണവോർജ്ജ കമ്മീഷന്റെ ആദ്യ ചെയർമാൻ - ഹോമി.ജെ.ഭാഭ

4. ഇപ്പോഴത്തെ ആണവോർജ്ജ കമ്മീഷൻ ചെയർമാൻ - അജിത് കുമാർ മൊഹന്തി